‘അങ്ങനെ ഞങ്ങള്‍ മൂന്ന് പേരായി, 2021 ജനുവരിയില്‍ വരും’ …2020ല്‍ ഏറ്റവും കൂടുതല്‍ ലൈക്ക് നേടിയ ട്വീറ്റ്

Read Time:3 Minute, 55 Second

2020ലെ ഏറ്റവും ലൈക്ക് നേടിയ ട്വീറ്റ് വിരാട്ട് കോഹിലിക്കും അനുഷ്‌ക ഷര്‍മ്മക്കും കുഞ്ഞ് പിറക്കാന്‍ പോകുന്ന വിവരമാണ്. ട്വിറ്റര്‍ ഇന്ത്യയുടെ ഔദ്യോഗിക പേജാണ് ഇക്കാര്യം പങ്കുവെച്ചത്.ആഗസ്റ്റിലാണ് വിരാട്ടും അനുഷ്‌കയും ആരധകരോട് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിക്കുന്നത്. നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകളറിയിച്ചത്.വിരാട്ട് കോഹിലിയുടെയും അനുഷ്‌കയുടെയും ചിത്രം പങ്കുവെച്ച് ‘അങ്ങനെ ഞങ്ങള്‍ മൂന്ന് പേരായി, 2021 ജനുവരിയില്‍ വരും’ എന്ന കാപ്ക്ഷനോടെയാണ് ഇരുവരും ട്വിറ്ററില്‍ ട്വീറ്റ് ചെയ്തത്. ഗര്‍ഭിണിയായതിന് ശേഷം അനുഷ്‌ക തന്റെ ഇന്‍സ്റ്റഗ്രാമില്‍ നിരവധി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു.


അതേസമയം കൂടുതല്‍ റീട്വീറ്റ് ലഭിച്ച ഇന്ത്യയിലെ സെലിബ്രിറ്റി ട്വീറ്റെന്ന നേട്ടം സ്വന്തമാക്കിയത് ഇളയ ദളപതി വിജയ്യാണ്. മാസ്റ്റര്‍ സിനിമയുടെ ചിത്രീകരണത്തിനിടെ പകര്‍ത്തിയ സെല്‍ഫിക്ക് 1,55,000 റീട്വീറ്റുകളാണ് ലഭിച്ചത്. ആരാധര്‍ക്കൊപ്പമുള്ള നടന്‍ വിജയുടെ സെല്‍ഫിയാണ് അപൂര്‍വ നേട്ടത്തിന് അര്‍ഹമായത്. 3.76 ലക്ഷത്തില്‍ അധികം ലൈക്കുകളും സെല്‍ഫിക്ക് ലഭിച്ചു.


ഗര്‍ഭകാലത്ത് പരസ്യ ചിത്രങ്ങളുടെ ഷൂട്ടിനെത്തിയ അനുഷ്‌കയുടെ ചിത്രങ്ങള്‍ ആരാധകര്‍ക്കിടയില്‍ വൈറലായിരുന്നു. കുഞ്ഞ് ജനിച്ച് നാല് മാസത്തിന് ശേഷം താരം പുതിയ ചിത്രത്തില്‍ ജോയന്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അനുഷ്‌ക അവസാനമായി ചെയ്തത് ‘സീറോ’ എന്ന ഷാറൂഖ് ചിത്രമാണ്. അതിന് ശേഷം ബുള്‍ബുള്‍ എന്ന ബോളിവുഡ് ചിത്രം താരം നിര്‍മ്മിച്ചിരുന്നു. ചിത്രം നെറ്റ്ഫിലിക്സിലാണ് റിലീസ് ചെയ്തിരുന്നത്.

 

View this post on Instagram

 

A post shared by AnushkaSharma1588 (@anushkasharma)


നിലവില്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിനായി ഇന്ത്യയില്‍ നിന്ന് മാറി നില്‍ക്കുന്ന വിരാട് കോഹ്ലി പരമ്പരയിലെ ടെസ്റ്റ് മത്സരങ്ങളില്‍ ഒന്നു മാത്രം കളിച്ച് മടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. താരത്തിന്റെ ഈ തീരുമാനം അംഗീകരിച്ച ബിസിസിഐ കോഹ്ലിയ്ക്ക് പിതൃത്വ അവധിയും അനുവദിച്ചിട്ടുണ്ട്. കുഞ്ഞിന്റെ ജനനത്തിനായി ഇന്ത്യയിലേക്ക് മടങ്ങാനുള്ള കോഹ്ലിയുടെ തിരുമാനത്തിന് വലിയ പിന്തുണയാണ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളില്‍ നിന്ന് ലഭിച്ചത്. മത്സരങ്ങളേക്കാള്‍ കുടുംബത്തിന് പ്രാധാന്യം കൊടുക്കാനുള്ള വിരാടിന്റെ തീരുമാനം പ്രശംസയര്‍ഹിക്കുന്നതാണ് എന്നായിരുന്നു പ്രമുഖരുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *

Previous post കരിയറില്‍ ആദ്യമായിട്ടാണ് ഇങ്ങനെയൊരു അനുഭവം ഉണ്ടാകുന്നത്, ആസിഫ് അലി മനസ്സ് തുറക്കുന്നു
Next post തന്റെ യഥാര്‍ത്ഥമുഖം വെളിപ്പെടുത്തി പാര്‍വതി തിരുവോത്ത്