അജ്ഞാത രോഗത്തിന്റെ കാരണം കണ്ടെത്തി, ജാഗ്രത വേണമെന്ന് ആരോഗ്യവിദഗ്ധര്‍

Read Time:1 Minute, 57 Second

ആന്ധ്രാപ്രദേശില്‍ ജനങ്ങള്‍ക്ക് പിടിപ്പെട്ട അജ്ഞാത രോഗത്തിന്റെ കാരണം കണ്ടെത്തി. രോഗത്തിന് കാരണം കൊതുകുനാശിനിയാണെന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍. കൊതുകുനാശിയാവാനാണ് സാധ്യത എന്ന് ആരോഗ്യവിദഗ്ധര്‍ അറിയിച്ചു എന്ന് ബിജെപി എംപി ജിവിഎല്‍ നരസിംഹറാവു ട്വീറ്റ് ചെയ്തു.

300ലധികം കുട്ടികളെയുള്‍പ്പെടെ 450ഓളം ആളുകള്‍ക്കാണ് ആന്ധ്രയില്‍ ഈ രോഗം പിടികൂടിയത്. 45കാരനായ ഒരാള്‍ മരണപ്പെടുകയും ചെയ്തു. എന്നാല്‍, കഴിഞ്ഞ 24 മണിക്കൂറില്‍ ഒരാള്‍ക്ക് പോലും രോഗബാധ സ്ഥിരീകരിച്ചിട്ടില്ല. അപസ്മാരവും ഛര്‍ദിയും കൊണ്ട് ആളുകള്‍ ബോധരഹിതരായി വീഴുകയായിരുന്നു.

രോഗബാധിതര്‍ക്ക് രക്തപരിശോധനയും സിടി സ്‌കാനും നടത്തിയെങ്കിലും എന്താണ് രോഗമെന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. മരണപ്പെട്ടയാളുടെ പരിശോധനാഫലങ്ങള്‍ വന്നാല്‍ കുറച്ചു കൂടി വ്യക്തമായ വിവരം ലഭിക്കുമെന്ന് ജില്ലാ ജോയിന്റ് കലക്ടര്‍ ഹിമാന്‍ഷു ശുക്ല പറഞ്ഞിരുന്നു. ഇത്തരത്തില്‍ അസുഖം ബാധിച്ച പലരും വേഗത്തില്‍ സുഖം പ്രാപിച്ചു. സുഖപ്പെടാതിരുന്ന ഏഴു പേരെ വിദഗ്ധ ചികിത്സയ്ക്കായി വിജയവാഡയിലെ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. രോഗികളെ ചികിത്സിക്കുന്നതിനായി ഡോക്ടര്‍മാരുടെ ഒരു പ്രത്യേക സംഘം ആന്ധ്രാപ്രദേശില്‍ എത്തിയിട്ടുണ്ട്.

 

 

Leave a Reply

Your email address will not be published. Required fields are marked *

Previous post സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ദിയ സനയുടെ ഫോട്ടോഷൂട്ട്
Next post തനിക്ക് വധഭീഷണിയുണ്ടെന്ന് സ്വപ്‌ന സുരേഷ്, ആ പേര് പറഞ്ഞാല്‍ തന്നെയും കുടുംബത്തെയും വകവരുത്തും