അടുത്ത ലിപ് ലോക്ക് സീനുമായി ടോവിനോ തോമസ്.നായികയെ തിരഞ്ഞു പ്രേക്ഷകർ .

Read Time:3 Minute, 13 Second

ടോവിനോയുടെ കളയിലെ നായികയെ തിരഞ്ഞു പ്രേക്ഷകർ.. ! താരം ആരാണെന്ന് അറിഞ്ഞു പ്രേക്ഷകർ ഞെട്ടി .ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളത്തിൽ തന്റേതായ സ്ഥാനമുറപ്പിച്ചു കഴിഞ്ഞിരിക്കുകയാണ് ദിവ്യ പിള്ള. ടോവിനോ തോമസ് നായകനായ എടക്കാട് ബറ്റാലിയൻ, ജയറാം ചിത്രം മൈ ഗ്രേറ്റ് ഗ്രാൻഡ് ഫാദർ, കോമഡി ഉത്സവത്തിലൂടെ ശ്രദ്ധേയനായ മിഥുൻ നായകനായ ജിമ്മി വീടിന്റെ ഐശ്വര്യം എന്ന ചിത്രത്തിലും ദിവ്യ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഇത്രയൊക്കെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ദിവ്യയെ കൂടുതൽ മലയാളികൾ അടുത്തറിഞ്ഞത് സി കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന മിസ്റ്റർ ആൻഡ് മിസ്സിസ് എന്ന ഷോയിലൂടെയാണ്. ഈ ഷോയിൽ ഗോവിന്ദ് പത്മസൂര്യയ്ക്കൊപ്പം വിധികർത്താവ് ആയിട്ടാണ് ദിവ്യ തുടരുന്നത്.

മലയാളത്തിന്റെ പ്രിയ നായികയായ ദിവ്യ പിള്ള ജിത്തു ജോസഫ് സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം ഊഴത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഊഴത്തിൽ ഗായത്രി എന്ന കഥാപാത്രത്തെ ആയിരുന്നു ദിവ്യ അവതരിപ്പിച്ചത്. ദുബായിൽ ജനിച്ചുവളർന്ന ദിവ്യയ്ക്ക് ഇപ്പോൾ കൈനിറയെ ചിത്രങ്ങളാണ്. ദുബായ് എയർലൈൻസിൽ ജോലിചെയ്തിരുന്ന ദിവ്യ അപ്രതീക്ഷിതമായാണ് സിനിമയിലെത്തുന്നത്. തനിക്കു സിനിമയിലെത്താൻ അധികം കഷ്ടപ്പെടേണ്ടി വന്നിട്ടില്ല എന്നും, അഭിനേത്രി ആകണമെന്ന് ഒരിക്കലും ആഗ്രഹിചിരുന്നില്ല എന്നും ദിവ്യ പിള്ള ഇന്റർവ്യൂകളിൽ വ്യക്തമാക്കിയിട്ടുണ്ട്.

മിസ്റ്റർ ആൻഡ് മിസ്സിസ് എന്ന പരിപാടിയിലൂടെ ദിവ്യ പിള്ള പെട്ടെന്നുതന്നെ ആരാധകരെ സ്വന്തമാക്കിയെന്നു വേണമെങ്കിൽ പറയാം. ഈ ഷോയിലൂടെ ദിവ്യ പിള്ള ഇപ്പോൾ ഡിപി എന്ന പേരിലാണ് അറിയപ്പെടുന്നത്. താരത്തിന്റെ കളിയും കുസൃതികളും ഒക്കെ ആരാധകർക്ക് ഏറെ ഇഷ്ടമാണ്. ഷോയുടെ അവതാരകരായ ജീവ ജോസഫിനും, അപർണ തോമസിനും ഗോവിന്ദ് പത്മസൂര്യയ്ക്കുമൊപ്പം മിക്കപ്പോഴും ദിവ്യ നടത്താറുള്ള യാത്രയൊക്കെ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇവരുടെ യാത്രാ വീഡിയോകളിലൊക്കെ ഭയങ്കര നിഷ്കളങ്കയയാണ് ദിവ്യ പലപ്പോഴും പ്രത്യക്ഷപ്പെടാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Previous post രാജിനി ചാണ്ടിയുടെ ന്യൂജൻ ഫോട്ടോഷൂട്ട് വൈറൽ ; ഫോട്ടോസ് കാണാം
Next post ജനപ്രിയ സീരിയൽ ‘അമ്മയറിയാതെ’ യിലെ നീരജ മഹാദേവന്റെ യഥാര്‍ത്ഥ കുടുബം