അതുകൊണ്ടാകാംം ഞാന്‍ ഇപ്പോഴും വിവാഹം കഴിക്കാതെ ഇരിക്കുന്നത്പഴയ പ്രണയത്തെക്കുറിച്ച് മനസു തുറന്ന് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍

Read Time:2 Minute, 45 Second

55 വയസായെങ്കിലും അവിവാഹിതനായി തുടരുകയാണ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍. താരത്തിന്റെ വിവാഹത്തെക്കുറിച്ച് അറിയാന്‍ ആരാധകര്‍ കാത്തിരിക്കുകയാണെങ്കിലും ഇപ്പോഴൊന്നും വിവാഹം കഴിക്കാന്‍ താരം തയാറല്ല. താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ പഴയൊരു വിഡിയോ ആണ് ശ്രദ്ധേയമാകുന്നത്. താന്‍ അവിവാഹിതനായി തുടരുന്നതിന് കാരണം ഒരു സൂപ്പര്‍നായികയാണെന്ന് പറയുകയാണ് വിഡിയോയില്‍ സല്‍മാന്‍.

ബോളിവുഡ് താരസുന്ദരി രേഖയാണ് കുട്ടിക്കാലത്തെ സല്‍മാന്റെ മനം കവര്‍ന്ന ആ സുന്ദരി. ബിഗ് ബോസ് ഷോയില്‍ അതിഥിയായി എത്തിയപ്പോഴാണ് പഴയ പ്രണയത്തെക്കുറിച്ച് മനസു തുറന്നത്. കൗമാരക്കാലത്ത് രേഖ പ്രഭാത സവാരിക്കുപോകുന്നത് കാണാന്‍ താന്‍ 5.30 എഴുന്നേല്‍ക്കുമായിരുന്നു എന്നാണ് സല്‍മാന്‍ പറഞ്ഞത്. മുംബൈയിലെ ബാന്‍ഡ്‌സ്റ്റാന്‍ഡിലാണ് ്‌രേഖയും സല്‍മാനും താമസിച്ചിരുന്നത്. കൗമാര കാലത്ത് കൂട്ടുകാര്‍ക്കൊപ്പം പാര്‍ട്ടി കഴിഞ്ഞ് പാരപ്പറ്റില്‍ കിടന്നുറങ്ങിയിട്ട് രേഖ പ്രഭാതസവാരിക്ക് പോകുന്നതിന് കാണാന്‍ 5.30 എഴുന്നേല്‍ക്കും. അതിന് ശേഷം രേഖ പഠിപ്പിക്കുന്നതുകൊണ്ട് മാത്രം താനും സുഹൃത്തുക്കളും യോഗയ്ക്ക് ചേര്‍ന്നുവെന്നും സല്‍മാന്‍ കൂട്ടിച്ചേര്‍ത്തു.കുട്ടിക്കാലത്തു മുതല്‍ സല്‍മാന് തന്നോട് താല്‍പ്പര്യമുണ്ടെന്നാണ് രേഖ പറയുന്നത്.

ആറോ എഴോ വയസുമുതല്‍ പ്രഭാത സവാരിക്ക് പോകുന്ന തന്നെ സൈക്കിളില്‍ പിന്തുടരുമായിരരുന്നു. എന്നോട് പ്രണയമാണെന്ന് അവന് അറിഞ്ഞതുപോലുമുണ്ടാകില്ല.- രേഖ വ്യക്തമാക്കി. ഇത് സത്യമാണെന്നാണ് സല്‍മാനും പറയുന്നത്. തിരിച്ചെത്തിയശേഷം വീട്ടിലെ എല്ലാവരോടും ഞാന്‍് വളര്‍ന്നതിന് ശേഷം തനിക്ക് ആ പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്ന് പറയുമായിരുന്നു. അതുകൊണ്ടാകാംം ഞാന്‍ ഇപ്പോഴും വിവാഹം കഴിക്കാതെ ഇരിക്കുന്നത്- സല്‍മാന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വേഗം സുഖമായി വരൂ സൂര്യ, സ്നേഹത്തോടെ ദേവ ; രജനി കാന്തിന് മമ്മൂട്ടിയുടെ ആശ്വാസവാക്കുകള്‍
Next post ‘അലോഹ’,ഈ പ്രായത്തില്‍ ഇത്രയും മോഡേണ്‍ ആവണോ ?പ്രാര്‍ഥന ഇന്ദ്രജിത്തിനെ വിമര്‍ശിച്ച് ആരാധകര്‍