അതൊരു ന്യൂയറോ, ക്രിസ്തുമസ് രാത്രിയോ ആണെന്ന് തോന്നുന്നു,അന്ന് രാത്രിമുഴുവന്‍ ഇളയ ദളപതി കരയുകയായിരുന്നു

Read Time:2 Minute, 43 Second

ആരാധകര്‍ നെഞ്ചോട് ചേര്‍ത്ത് കൊണ്ടുനടക്കുന്ന താരമാണ് വിജയ്.ഇളയ ദളപതി എന്നും മലയാളി-തമിഴ് സിനിമാ പ്രേമികള്‍ക്ക് ഒരു വികാരമാണ്.സന്നദ്ധപ്രവര്‍ത്തനങ്ങളിലും താരം മുന്‍പന്തിയിലാണ്. കൊച്ചു കുഞ്ഞുമുതല്‍ മുതിര്‍ന്നവര്‍ വരെയുണ്ട് ദളപതിയുടെ ആരാധനാവലയത്തില്‍. തന്റെ ആരാധകരുമായി സംവദിക്കുവാന്‍ അടുത്തിടെ വിജയ് പുതിയ യൂട്യൂബ് ചാനല്‍ ആരംഭിച്ചിരുന്നു.

താരത്തിന്റെ സുഹൃത്തും ടെലിവിഷന്‍ താരവുമായ സഞ്ജീവ് വിജയ്ക്ക് തന്റെ തുടക്ക കാലത്ത് സിനിമകളില്‍ നിന്നും ലഭിച്ച വിമര്‍ശനങ്ങളെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഒരു എന്‍ടെര്‍ടെയിന്‍മെന്റ് ചാനലിനു നല്‍കിയ അഭിമുഖത്തിലൂടെയാണ് സഞ്ജീവ് ഇതേ കുറിച്ച് തുറന്നു പറയുന്നത്.
ഇരുപതാമത്തെ വയസ്സില്‍ പിതാവ് എസ് എ ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത ‘നാളൈ തീര്‍പ്പ്’ എന്ന ചിത്രത്തിലൂടെയാണ് നായകയനായി വിജയ് വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.

ആദ്യ സിനിമയിലെ വിജയിയുടെ അഭിനയത്തെയും അദ്ദേഹത്തിന്റെ രൂപത്തെയും തമിഴിലെ ഒരു ജനപ്രിയ മാസിക വലിയ രീതിയില്‍ വിമര്‍ശിച്ചിരുന്നു. ഇത് കേട്ട താരം അന്ന് രാത്രി മുഴുവന്‍ കരച്ചിലായിരുന്നു.അതൊരു ന്യൂയറോ, ക്രിസ്തുമസ് രാത്രിയോ ആണെന്ന് തോന്നുന്നു.അന്ന് രാത്രിമുഴുവന്‍ കരഞ്ഞുകൊണ്ടിരുന്ന വിജയുടെ പുതിയൊരു തിരിച്ചുവരവാണ് പിന്നീടുണ്ടായത്.അന്നു നേരിട്ട വിമര്‍ശനങ്ങള്‍ക്ക് ശേഷം സ്വന്തം കഴിവ് തെളിയിക്കാന്‍ വിജയിയ്ക്ക് സാധിച്ചിരുന്നു. ഒരു കവര്‍ ചിത്രം കൊടുക്കുന്നതിന് വേണ്ടി അതേ മാഗസിന്‍ പിന്നീട് താരത്തെ വിളിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ആദ്യ സിനിമകള്‍ പരാജയമായിരുന്നു. ‘രസികന്‍, പൂവേ ഉനക്കാക’ എന്നീ സിനിമകള്‍ സൂപ്പര്‍ ഹിറ്റായതോടെ ഒരു താരപിറവി തുടങ്ങുകയായിരുന്നു.” സഞ്ജയ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post മമ്മൂക്കയെ പൊറോട്ട അടിക്കാൻ പഠിപ്പിച്ച കാപ്പിക്കട ,ഇവിടെയെത്തിയാൽ കഴിക്കാം മെഗാസ്റ്റാറിനെ ഇഷ്ടവിഭവങ്ങൾ
Next post ഇനി കുറച്ചു ദിവസം താന്‍ ഇവിടെയാകും , പുതിയ വിശേഷങ്ങളുമായി പേളി