അന്തരിച്ച ചലച്ചിത്ര നടന്‍ അനില്‍ നെടുമങ്ങാടിന്‍റെ മൃതദേഹം ശനിയാഴ്ച തിരുവനന്തപുരത്ത് എത്തിക്കും

Read Time:3 Minute, 7 Second

കഴിഞ്ഞ ദിവസം അന്തരിച്ച ചലച്ചിത്ര നടന്‍ അനില്‍ നെടുമങ്ങാടിന്‍റെ മൃതദേഹം ശനിയാഴ്ച തിരുവനന്തപുരത്ത് എത്തിക്കും. വെള്ളിയാഴ്ച വൈകിട്ടാണ് തൊടുപുഴ മലങ്കര ജലാശയത്തിലെ കയത്തില്‍പ്പെട്ട അനില്‍ നെടുമങ്ങാട് മുങ്ങി മരിക്കുന്നത്. ഒഴിവു ദിവസമായതിനാല്‍ ഷൂട്ടിങ്ങ് സെറ്റ് കാണാനായിട്ടാണ് അനിലും സുഹൃത്തുക്കളും വൈകിട്ട് ഡാമില്‍ എത്തിയത്. തുടര്‍ന്ന് കുളിക്കാന്‍ ഇറങ്ങുകയായിരുന്നു.

നീന്തല്‍ അറിയാമായിരുന്ന അനില്‍ ആഴക്കയത്തില്‍ അകപ്പെട്ടതാണ് അപകടത്തിനിടയാക്കിയത്. കൊവിഡ് പരിശോധനാഫലം ലഭിച്ച ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. പോലീസും നാട്ടുകാരും ചേര്‍ന്നാണ് അനിലിനെ പുഴയില്‍ നിന്ന് കരക്കെത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം നിലവില്‍ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കമ്മട്ടിപ്പാടം, അയ്യപ്പനും കോശി, പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ പ്രമുഖ ചിത്രങ്ങളില്‍ ശ്രദ്ദേയമായ കഥാപാത്രത്തെ അവതരിപ്പിച്ചുട്ടുണ്ട്. സച്ചി സംവിധാനം ചെയ്ത് അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ സിഐയുടെ റോളില്‍ ഗംഭീര പ്രകടനം നടത്തി അനില്‍ നിരൂപക പ്രശംസ നേടിയിരുന്നു. സച്ചിയുടെ ജന്മദിനമായ ഇന്ന് അദ്ദേഹത്തിന് അനുശോചനം നേര്‍ന്ന് മണിക്കൂറുകള്‍ മുന്‍പ് അനില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.

വേണു നാഗവള്ളി സംവിധാനം ചെയ്ത ‘ഒരു സങ്കീര്‍ത്തനം പോലെ’ എന്ന ഒരു സീരിയല്‍ അഭിനയിച്ചാണ് മിനി സ്‌ക്രീനില്‍ ്അനില്‍ നെടുമങ്ങാട് പ്രത്യക്ഷപ്പെടുന്നത്. പിന്നീട് നിരവധി സിനിമകളിലും അഭിനയിച്ചു. കുറച്ച് സിനിമകളില്‍ മാത്രമേ അഭിനയിച്ചിരുന്നുള്ളൂവെങ്കിലും എല്ലാ വേഷങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടവയായാിരുന്നു. പൊറിഞ്ചു മറിയം ജോസ്, മണ്‍ട്രോത്തുരുത്ത്, ആമി, മേല്‍വിലാസം, ഇളയരാജ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു എങ്കിലും പക്ഷെ കമ്മട്ടിപ്പാടം, അയ്യപ്പനും കോശിയും സിനിമകളിലെ വേഷങ്ങള്‍ അനിലിനെ ശ്രദ്ധേയനാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Previous post സുരേഷ് ഗോപി നായകൻ ആയി അഭിനയിച്ച ‘ ക്രൈം ഫയൽ ‘ എന്ന ചിത്രത്തിലെ ഒരു രംഗം കാണാം ..
Next post സൈബറിടത്തിൽ ചർച്ചയായി ദി സീക്രട്ട് ഓഫ് വുമൺ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ