അന്ന് സംഘി പട്ടം കിട്ടി ; ഇന്ന് കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങി നടി അനുശ്രീ

Read Time:1 Minute, 56 Second

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി സിനിമ താരം അനുശ്രീ. പത്തനംതിട്ട ചെന്നീര്‍ക്കര പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി റിനോയ് വര്‍ഗീസിന് വേണ്ടിയാണ് അനുശ്രീ പ്രചാരണത്തിന് ഇറങ്ങിയത്. റിനോയിയുടെ കുടുംബ സംഗമത്തിലാണ് താരം പങ്കെടുത്തത്. റിനോയ് വര്‍ഗീസുമായുളള സൗഹൃദത്തെ തുടര്‍ന്നാണ് താരം പ്രചാരണത്തിന് ഇറങ്ങിയത്.

കുടുംബസംഗമത്തിന് അനുശ്രീ എത്തിയതോടെ നാട്ടുകാരെല്ലാം താരത്തിനൊപ്പം സെല്‍ഫിയെടുക്കാന്‍ ഒത്തുകൂടി. സുഹൃത്തിന് വേണ്ടി പ്രസംഗിക്കാനും അനുശ്രീ മറന്നില്ല. റിനോയ് ജയിച്ചാല്‍ നാടിന് വേണ്ടി ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ തീര്‍ച്ചയായും ചെയ്യുമെന്ന പൂര്‍ണവിശ്വാസം തനിക്കുണ്ട്. അദ്ദേഹത്തിനൊപ്പം എല്ലാ യു ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ക്കും താന്‍ വിജയാശംസ നേരുന്നതായും അനുശ്രീ പറഞ്ഞു.

നേരത്തെ ശ്രീകൃഷ്‌ണ ജയന്തി ആഘോഷങ്ങളില്‍ പങ്കെടുത്ത താരത്തിനെ ബി ജെ പിയുമായി ബന്ധപ്പെടുത്തി പ്രചാരണങ്ങള്‍ നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് അത് സ്വകാര്യ ഇഷ്‌ടമാണെന്നും താന്‍ കുട്ടിക്കാലം മുതല്‍ ബാലഗോകുലത്തിന്റെ പരിപാടികളില്‍ പങ്കെടുത്തിരുന്നതായും അനുശ്രീ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇനി കുറച്ചു ദിവസം താന്‍ ഇവിടെയാകും , പുതിയ വിശേഷങ്ങളുമായി പേളി
Next post ബോയ്ഫ്രണ്ട് ജീന്‍സും ക്രോഷെ ടോപ്പും, അമ്ബരപ്പിച്ച്‌ പൂര്‍ണിമ; മകളെപ്പോലെയെന്ന് ആരാധകര്‍