അപര്‍ണ ബാലമുരളിക്ക് ശേഷം പ്രയാഗ മാര്‍ട്ടിന്‍ സൂര്യയ്‌ക്കൊപ്പം

Read Time:2 Minute, 12 Second

അപര്‍ണ ബാലമുരളിക്ക് ശേഷം നടന്‍ സൂര്യയുടെ ചിത്രത്തില്‍ അടുത്ത മലയാളി താരം കൂടി. പ്രയാഗ മാര്‍ട്ടിനാണ് സൂര്യയ്‌ക്കൊപ്പം അഭിനയിക്കാനൊരുങ്ങുന്നത്. തമിഴ് ആന്തോളജി ചിത്രമായ ‘നവരസ’യിലാണ് പ്രയാഗ സൂര്യക്കൊപ്പം വേഷമിടുന്നത്.

ആന്തോളജിയില്‍ ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ഭാഗത്തിലാണ് പ്രയാഗ എത്തുന്നത്. മുടി നീട്ടി വളര്‍ത്തിയ ലുക്കിലാണ് സൂര്യ ചിത്രത്തിലെത്തുക.
ഒമ്പത് സംവിധായകര്‍ ഒരുക്കുന്ന ഒമ്പത് കഥകളുമായാണ് നവരസ ഒരുങ്ങുന്നത്. ബിജോയ് നമ്പ്യാര്‍, ഗൗതം മേനോന്‍, കാര്‍ത്തിക് സുബ്ബരാജ്, കാര്‍ത്തിക് നരേന്‍, കെ.വി ആനന്ദ്, പൊന്റാം, രതീന്ദ്രന്‍ പ്രസാദ്, ഹലിത ഷമീം എന്നീ സംവിധായകനും നടന്‍ അരവിന്ദ് സ്വാമിയും ചേര്‍ന്നാണ് ആന്തോളജി ഒരുക്കുന്നത്.

മണിരത്‌നം, ജയേന്ദ്ര എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം നെറ്റ്ഫ്‌ളിക്‌സിലാണ് റിലീസ് ചെയ്യുന്നത്. അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും പ്രതിഫലം വാങ്ങാതെയാണ് ചിത്രങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. കൊവിഡ് പ്രതിസന്ധിയില്‍പെട്ട അണിയറ പ്രവര്‍ത്തകര്‍ക്ക് ഒരു ആശ്വാസമാണ് ഈ ചിത്രം.

അരവിന്ദ് സ്വാമി, സിദ്ധാര്‍ഥ്, വിജയ് സേതുപതി, പ്രകാശ് രാജ്, ശരവണണ്‍, അളഗം പെരുമാള്‍, രേവതി, നിത്യ മേനോന്‍, പാര്‍വതി തിരുവോത്ത്, ഐശ്വര്യാ രാജേഷ്, പൂര്‍ണ്ണ, ഋത്വിക, പ്രസന്ന, വിക്രാന്ത്, സിംഹ, ഗൗതം കാര്‍ത്തിക്, അശോക് സെല്‍വന്‍, റോബോ ശങ്കര്‍, രമേശ് തിലക്, സനന്ത്, വിധു, ശ്രീരാം തുടങ്ങിയ താരങ്ങള്‍ സിനിമകളില്‍ വേഷമിടും.

Leave a Reply

Your email address will not be published. Required fields are marked *

Previous post എന്റെ രക്തത്തില്‍ ഒരു കുഞ്ഞുവേണം എന്നായിരുന്നു അവരുടെ ആവശ്യം, നടന്‍ ദേവന്‍ പറയുന്നു
Next post നടി ചിത്രയുടെ മരണം കൊലപാതകമെന്ന് മാതാപിതാക്കള്‍, കൈയ്യില്‍ മുറിപാടുണ്ടായി, ഹേമന്ദുമായി വാക്കി തര്‍ക്കമുണ്ടായെന്നും ആരോപണം