അമ്മപോലൊരു സംഘടനയെ തകര്‍ത്തുകൊണ്ടാകരുത് പുതിയ സംഘടനകളുടെ പ്രവര്‍ത്തനം, ഉര്‍വശി

Read Time:1 Minute, 19 Second

അമ്മ സംഘടനയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളും ചര്‍ച്ചകളിലുമൊന്നും നടി ഉര്‍വശി ഭാഗമായിരുന്നില്ല. ഇത്രയും വര്‍ഷത്തെ അഭിനയ പരിചയത്തില്‍ ഉര്‍വശി എന്ന നടിയെ സംഘടനയില്‍ അധികം കാണാറില്ലെന്നു തന്നെ പറയാം. എന്നാല്‍, ഇപ്പോഴിതാ സംഘടനയെക്കുറിച്ച് ഉര്‍വശി പ്രതികരിക്കുന്നു.

സ്ത്രീകളുടെ സംഘടനകള്‍ തുടങ്ങിയതും അതുമായി ബന്ധപ്പെട്ട വിവരങ്ങളുമെല്ലാം മാധ്യമങ്ങളിലൂടെയാണ് അറിയുന്നത്. വിഷയവുമായി ഞാന്‍ ആരോടും സംസാരിച്ചിട്ടില്ല..എന്നോടും ആരുമൊന്നും പറഞ്ഞിട്ടില്ലെന്നും ഉര്‍വശി പറയുന്നു.

സ്ത്രീകളുടെ ഉന്നമനത്തിലും അവരുടെ ശബ്ദമാകാനും സംഘടനകളുണ്ടാകുന്നത് നല്ലതാണ്. താരസംഘടനയായ അമ്മയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് നേരിട്ടറിയാം. അര്‍ഹതപ്പെട്ട ഒരുപാടുപേര്‍ക്ക് സംഘടനയിലൂടെ വലിയ സഹായം ലഭിക്കുന്നുണ്ട്. അമ്മപോലൊരു സംഘടനയെ തകര്‍ത്തുകൊണ്ടാകരുത് പുതിയ സംഘടനകളുടെ പ്രവര്‍ത്തനമെന്നും ഉര്‍വശി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇതാണ് ശരിക്കുമുള്ള ആനന്ദം, കിടിലം മേക്കോവറില്‍ നടി സ്വാസിക, മേക്കിങ് വീഡിയോ തകര്‍ത്തു
Next post ഇപ്പോഴത്തെ അവസ്ഥ വെച്ച് നമ്മള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് പാര്‍വ്വതി