അമ്മയെപ്പോലെത്തന്നെ മകളും,വൈറലായി മീനയുടെയും നൈനികയുടെയും ചിത്രം

Read Time:1 Minute, 38 Second

വളരെ ചെറിയപ്രായത്തില്‍ സിനിമാലോകത്ത് കടന്നു വന്ന് താരമേഖലയില്‍ വളരെ വലിയൊരു തരംഗം സൃഷ്ടിച്ച താരമാണ് മീന.തമിഴിലും മലയാളത്തിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച മീന ഒരിടവേളയ്ക്ക് ശേഷം അഭിനയിച്ച ദൃശ്യം മലയാളത്തിലെത്തന്നെ ഏറ്റവും വലിയ സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നാണ്.ഇപ്പോള്‍ ദൃശ്യം 2വിന്റെ തിരക്കിലാണ് താരം.

അമ്മയെപ്പോലെത്തന്നെ വളരെ ചെറിയ പ്രായത്തില്‍ത്തന്നെ സിനിമാലോകത്തേക്ക് കടന്നു വന്ന് മീനയുടെ മകള്‍ നൈനികയും ആരാധകരെ ഞെട്ടിച്ചിരുന്നു. ആദ്യ ചിത്രമായ തെരിയിലുടെ ഇളയദളപതി വിജയുടെ മകളായെത്തിയ നൈനിക പിന്നീട് സിനിമയില്‍ സജിവമായില്ലെങ്കിലും ഇന്നും നിരവധി ആരാധകരുള്ള കുട്ടിത്താരമാണ്.സിനിമാമേഖലയില്‍ പിന്നിട് നൈനികയെ കാണാത്തതുകൊണ്ടുത്തന്നെ സമൂഹമാധ്യമങ്ങളില്‍ മീന ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങള്‍ വളരെ വേഗംത്തന്നെ ശ്രദ്ധേയമായിരിക്കുകയാണ്.
തിരക്കിനിടയിലും അമ്മയ്‌ക്കൊപ്പമുള്ള കുട്ടിത്താരത്തിന്റെ വളര്‍ച്ചയും ലുക്കുമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലെ ചര്‍ച്ചാ വിഷയം.

Leave a Reply

Your email address will not be published. Required fields are marked *

Previous post പാലുകാച്ചൽ കഴിഞ്ഞ കൊച്ചിലെ സ്വന്തം ഫ്ലാറ്റിൽ അനുശ്രീ , പുതിയ ഫ്ളാറ്റ് വാങ്ങി; വിഡിയോ കാണാം .
Next post സിനിമാ സീരിയല്‍ നടി യമുന വീണ്ടും വിവാഹിതയായി ; വീഡിയോ കാണാം