അമ്മയെ പോലെ സുന്ദരിയായി മഞ്ജുവിന്റെയും ദിലീപിന്റെയും മകൾ മീനാക്ഷി

Read Time:4 Minute, 14 Second

അമ്മയെ പോലെ സുന്ദരിയായി മഞ്ജുവിന്റെയും ദിലീപിന്റെയും മകൾ മീനാക്ഷി

അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയ്ക്ക് വളരെ പ്രിയപ്പെട്ടവളാണ് ദിലീപിന്റേയും മഞ്ജു വാര്യരുടേയും മകൾ മീനാക്ഷി. വളരെ അപൂർവമായേ മീനാക്ഷി സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവയ്ക്കാറുള്ളൂ. ഇക്കുറി തന്റെ തന്നെ ഒരു ചിത്രമാണ് താരപുത്രി പങ്കുവച്ചിരിക്കുന്നത്. താൻ അസാധാരണമാണെന്ന് ഓർമപ്പെടുത്തുകയാണ് മീനാക്ഷി.

മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ ഇഷ്ട്ടമുള്ള നടിയാണ് ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാരിയർ. 1995 മലയാള സിനിമയിൽ ആരംഭം കുറിച്ചത് മുതൽ താരത്തിന് നിരവധി ചിത്രങ്ങളാണ് ലഭിച്ചത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമ പ്രേക്ഷകരുടെ മനസിൽ ഇടം നേടാൻ മഞ്ജു വാരിയർക്ക് കഴിഞ്ഞിരുന്നു. താരം സിനിമയിൽ മിന്നി തിളങ്ങി നിൽക്കുന്ന കാലഘട്ടത്തിൽ ആണ് നടൻ ദിലീപിനെ വിവാഹം കഴിക്കുന്നതും മലയാള സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുക്കുന്നതും


പക്ഷെ ദിലീപിന്റെ സിനിമ കരിയർ അത്ര സുഖകരം അല്ലായിരുന്നു എന്ന് വേണമെങ്കിൽ തന്നെ പറയാം. ഇപ്പോൾ നിരവധി പേർ ദിലീപിനെ വിമർശിക്കുന്നുണ്ടങ്കിലും ഇന്ന് നിലയിൽ എത്താൻ അദ്ദേഹം അത്ര അധികം കഷ്ടപെട്ടിട്ടുണ്ട് എന്ന് തന്നെ പറയേണ്ടി വരും. വെറും ഒരു മിമിക്രി കലാകാരനായി വന്ന താരം പിന്നിട് മലയാള സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി പ്രവർത്തിക്കുകയായിരുന്നു. അതിന് ശേഷം 1991 ഒരു ചെറിയ വേഷത്തോടെ മലയാള സിനിമയിൽ തുടക്കം കുറിച്ച താരം ഇന്ന് മലയാളികളുടെ ജനപ്രിയ നായകനായി എത്തി നില്കുന്നത്

നിരവധി കുടുംബ പ്രേക്ഷകരാണ് ഇന്നും ദിലീപിനെ സ്നേഹിക്കുന്നത്. 1998ൽ നടി മഞ്ജുവിനെ വിവാഹം കഴിക്കുകയായിരുന്നു ഇരുവർക്കും കൂടി 2000ത്തിൽ മകൾ മീനാക്ഷി ജനിക്കുന്നത്. എന്നാൽ 2015ൽ ദിലീപും മഞ്ജുവും വേർ പിരിയുകയായിരുന്നു അതിന് ശേഷം നടി മഞ്ജു വാരിയർ മലയാള സിനിമയിൽ തിരികെ എത്തുകയും നിരവധി ചിത്രങ്ങളിൽ ആണ് താരം ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്നത് മഞ്ജുവിന്റെ അവസാനം ആയി ഇറങ്ങിയ ദി പ്രീസ്റ്റ് സൂപ്പർ ഹിറ്റായിരുന്നു


മലയാളികൾ ഉറ്റു നോക്കുന്ന മറ്റൊരു കാര്യം ആണ് ഇരുവരുടെയും മകൾ മീനാക്ഷിയുടെ സിനിമയിൽ ഉള്ള അരങ്ങേറ്റം എന്നാൽ താരം ഇപ്പോൾ പഠിക്കുകയാണ് മീനാക്ഷി നല്ലൊരു നിർത്തകി കൂടെ ആണെന്ന് സംവിധായകൻ നാദിർഷായുടെ മകളുടെ വിവാഹത്തിൽ തെളിയിച്ചതാണ്.

സോഷ്യൽ മീഡിയയിൽ തൻറെ ചിത്രങ്ങൾ ഇടയ്ക്ക് പങ്ക് വെക്കാറുള്ള താരം ഇപ്പോൾ പങ്ക് വെച്ച ചിത്രം നിമിഷ നേരം കൊണ്ടാണ് വൈറലായി മാറീട്ടുള്ളത് ചുവന്ന ഡ്രെസ്സിൽ അതിസുന്ദരിയായിട്ടാണ് മീനാക്ഷിയെ കാണപെടുന്നത് ” ഞാൻ അപൂർവമാണെന്ന് അറിയുക ” എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം പങ്ക് വെച്ചിരിക്കുന്നത് നിരവധി പേരാണ് ചിത്രത്തിന് താഴെ അഭിപ്രായം പറഞ്ഞ് കൊണ്ട് വരുന്നത്

Leave a Reply

Your email address will not be published. Required fields are marked *

Previous post “എന്റെ അച്ഛൻ ഈ യാത്ര ആരംഭിച്ചിട്ട് 3 വർഷം ആയി” ; വൈറലായി കല്യാണിയുടെ വാക്കുകൾ !
Next post ദൈവത്തിന് നന്ദി ഇ മാലാഖ കുഞ്ഞിനെ ഞങ്ങൾക്ക് തന്നതിന്, സന്തോഷ നിമിഷം പങ്കുവെച്ച് പ്രിയനടി മുക്ത