അലക്കുന്നതിനിടെ മണ്ണിലേക്ക് താഴ്ന്ന് അപ്രത്യക്ഷമായി വീട്ടമ്മ, പിന്നെ പൊങ്ങിയത് അയല്‍വാസിയുടെ കിണറ്റില്‍, ഞെട്ടിപ്പിക്കുന്ന സംഭവം

Read Time:2 Minute, 23 Second

അലക്കുന്നതിനിടെ വീട്ടമ്മ അപ്രത്യക്ഷമായ സംഭവം ഞെട്ടിപ്പിക്കുന്നത്. കണ്ണൂര്‍ ഇരിക്കൂറിനടുത്ത് ആയിപ്പുഴയിലാണ് സംഭവം. വീടിന്റെ പിന്‍ഭാഗത്തുനിന്ന് അലക്കി കൊണ്ടിരിക്കുകയായിരുന്നു വീട്ടമ്മ. വീട്ടമ്മ നിന്ന ഭാഗം താഴ്ന്ന് പോകുകയായിരുന്നു. പത്ത് മീറ്റര്‍ അകലെയുള്ള അയല്‍വാസിയുടെ വീട്ടു കിണറ്റിലാണ് വീട്ടമ്മ പ്രത്യക്ഷപ്പെട്ടത്.

25 കോല്‍ ആഴമുള്ള കിണര്‍ ആയിരുന്നെങ്കിലും വീട്ടമ്മ അത്ഭുതകരമായി രക്ഷപ്പെട്ടു. ആയിപ്പുഴ ഗവ. യു.പി സ്‌കൂളിന് സമീപം താമസിക്കുന്ന കെ എ അയ്യൂബിന്റെ ഭാര്യ ഉമൈബയാണ് അപകടത്തില്‍ പെട്ടത്. 42 വയസായിരുന്നു.വീടിന്റെ അടുക്കളയുടെ സമീപത്ത് വെച്ച് ഉമൈബ വസ്ത്രങ്ങള്‍ അലക്കി കൊണ്ട് ഇരിക്കവെ പെട്ടെന്ന് കാലു തെറ്റി അടുത്ത ചെറിയ കുഴിയില്‍ വീഴുകയും അപ്രത്യക്ഷമാവുകയും ആയിരുന്നു. ഉടന്‍ തന്നെ വീടിന് പത്ത് മീറ്റര്‍ അകലയെുള്ള അയല്‍വാസിയുടെ കിണറിനടിയിലേക്ക് എത്തുകയും ചെയ്തു. ഒരു വലിയ തുരങ്കത്തിലൂടെയാണ് ഉമൈബ കിണറിലേക്ക് എത്തിയത്.

ഇരുമ്പ് ഗ്രില്‍ കൊണ്ട് മൂടിയ നിലയിലായിരുന്നു കിണര്‍. കിണറിന്റെ ഉള്ളില്‍ നിന്നും കരച്ചില്‍ കേട്ട അയല്‍വാസിയായ സ്ത്രി ഓടി എത്തി നോക്കിയപ്പോള്‍ കാണുന്നത് ഉമൈബയെ ആയിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് മട്ടന്നൂര്‍ പോലീസിനെയും അഗ്‌നിരക്ഷ സേനയെയും വിവരം അറിയിച്ചു. തുടര്‍ന്ന് എല്ലാവരും ചേര്‍ന്ന് ഉമൈബയെ കിണറിന് പുറത്ത് എത്തിച്ചു. ഉടന്‍ തന്നെ സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Previous post സിനിമാ സീരിയല്‍ നടി യമുന വീണ്ടും വിവാഹിതയായി ; വീഡിയോ കാണാം
Next post എന്റെ കൂടെ വരേണ്ട, മകളെ നോക്കി വീട്ടിലിരുന്നാല്‍ മതി, യുവതി സിന്ദൂരം കഴിച്ച് ആത്മഹത്യ ചെയ്തു