‘അലോഹ’,ഈ പ്രായത്തില്‍ ഇത്രയും മോഡേണ്‍ ആവണോ ?പ്രാര്‍ഥന ഇന്ദ്രജിത്തിനെ വിമര്‍ശിച്ച് ആരാധകര്‍

Read Time:4 Minute, 16 Second

നടന്‍ ഇന്ദ്രജിത്തിന്റെ കുടുംബം ഒന്നടങ്കം സിനിമാക്കാരായി മാറിയിരിക്കുകയാണ്. അച്ഛനും അമ്മയും സഹോദരനും ഭാര്യയും മക്കളുമടക്കം മലയാളത്തിലെ വലിയൊരു സിനിമാ കുടുംബമാണ് താരത്തിന്റേത്. വിവാഹശേഷം സിനിമയില്‍ നിന്നും മാറി നിന്ന പൂര്‍ണിമ തിരിച്ച്‌ വരവ് നടത്തിയിരുന്നു. അതുപോലെ മക്കളായ പ്രാര്‍ഥനയും നക്ഷത്രയുമെല്ലാം സിനിമയിലേക്കുള്ള തുടക്കം കുറിച്ചിരുന്നു.അഭിനയത്തേക്കാളും സംഗീതത്തിനോടാണ് മൂത്തമകള്‍ പ്രാര്‍ഥന ഇന്ദ്രജിത്തിന് താല്‍പര്യം. ഒരു സിനിമയില്‍ പാട്ട് പാടി വലിയ അംഗീകാരങ്ങളും താരപുത്രി സ്വന്തമാക്കിയിരുന്നു.

ഇപ്പോഴിതാ പ്രാര്‍ഥന ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച ചില ചിത്രങ്ങളാണ് തരംഗമാവുന്നത്. മോഡേണ്‍ ലുക്കിലുള്ള വസ്ത്രത്തിലാണ് പ്രാര്‍ഥന എത്തിയിരിക്കുന്നത്. ചുവപ്പ് നിറമുള്ള വസ്ത്രത്തിന് ഇതുവരെ അധികമാരും പരീക്ഷിക്കാത്ത മോഡേണ്‍ ടച്ച്‌ കൊടുത്തിട്ടുണ്ട്. ‘അലോഹ’ എന്ന് മാത്രമേ ചിത്രത്തിന് ക്യാപ്ഷന്‍ കൊടുത്തിട്ടുള്ളു.ഹോട്ട് ആന്‍ഡ് സ്റ്റൈലിഷ് ലുക്കില്‍ നടി അക്ഷര ഗൌഡ, ചിത്രങ്ങള്‍ കാണാംവളരെ മനോഹരമായിട്ടുണ്ടെന്ന് സൂചിപ്പിച്ച്‌ കൊണ്ടുള്ള കമന്റുകളുമായി നിരവധി പേരാണ് പ്രാര്‍ഥനയുടെ പോസ്റ്റിന് താഴെ എത്തിയിരിക്കുന്നത്. അതേ സമയം ഈ പ്രായത്തില്‍ ഇത്രയും മോഡേണ്‍ ആവണോ എന്ന് വിമര്‍ശിച്ച്‌ കൊണ്ടും ചിലരെത്തുന്നുണ്ട്.

വിമര്‍ശകരോട് മറുപടിയൊന്നും നല്‍കിയിട്ടില്ലെങ്കിലും ഫാഷന്റെ കാര്യത്തില്‍ അമ്മയെ കടത്തിവെട്ടാനുള്ള ശ്രമത്തിലാണ് പ്രാര്‍ഥനയെന്ന് പറയേണ്ടി വരും.പതിനാറ് വയസിലേക്ക് കടന്നതേ ഉള്ളുവെങ്കിലും ജനപ്രീതി നേടിയെടുക്കാന്‍ താരപുത്രിയ്ക്ക് സാധിച്ചിരുന്നു. ഇന്‍സ്റ്റാഗ്രാം പേജുകളില്‍ ആയിരക്കണക്കിന് ഫോളോവേഴ്‌സാണുള്ളത്. മാതാപിതാക്കള്‍ക്ക് കിട്ടുന്ന അതേ പിന്തുണ പ്രാര്‍ഥനയ്ക്കും കിട്ടാറുണ്ട്. അടുത്തിടെ മകളുടെ ജീന്‍സ് ഇട്ട് മെലിഞ്ഞ് സുന്ദരിയായി നില്‍ക്കുന്ന പൂര്‍ണിമയുടെ ചിത്രങ്ങളും സമാനമായ രീതിയില്‍ വൈറലായിരുന്നു.

ഇന്ദ്രജിത്തുമായിട്ടുള്ള വിവാഹശേഷം സിനിമയില്‍ നിന്നും മാറി നിന്ന പൂര്‍ണിമ ഡിസൈനിങ് മേഖലയിലേക്ക് കടന്നിരുന്നു. പ്രാണ എന്ന് പേരിട്ടിരിക്കുന്ന വസ്ത്ര ശൃംഖലയിലൂടെ വലിയ വിജയം നേടാനും നടിയ്ക്ക് സാധിച്ചിരുന്നു. പല വിശേഷ ദിവസങ്ങളിലും മറ്റും പൂര്‍ണിമ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളാണ് മക്കള്‍ ഇടാറുള്ളത്.സിനിമയില്‍ സജീവമായി നില്‍ക്കുന്നു എന്നതിനൊപ്പം പൊതു സമൂഹത്തിന് വേണ്ട സഹായം ചെയ്ത് കൊടുത്തും താരകുടുംബം പലപ്പോഴും വാര്‍ത്തയില്‍ ഇടംനേടാറുണ്ട്. പ്രളയ കാലഘട്ടത്തില്‍ സഹായത്തിന് മുന്നില്‍ നിന്ന സിനിമാ കുടുംബം ഇന്ദ്രജിത്തിന്റേതായിരുന്നു. മാതാപിതാക്കള്‍ക്കൊപ്പം പ്രാര്‍ഥനയും നക്ഷത്രയുമാണ്ഈ പ്രവര്‍ത്തനങ്ങളിലെല്ലാം മുന്നില്‍ നില്‍ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post അതുകൊണ്ടാകാംം ഞാന്‍ ഇപ്പോഴും വിവാഹം കഴിക്കാതെ ഇരിക്കുന്നത്പഴയ പ്രണയത്തെക്കുറിച്ച് മനസു തുറന്ന് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍
Next post തമിഴ് നടനും ഡബ്ബിങ് ആർട്ടിസ്റ്റുമായ അരുൺ അലക്സാണ്ടർ അന്തരിച്ചു