ആരാധകരെ ചിരിപ്പിച്ച് കീര്‍ത്തി സുരേഷിന്റെ വിഡിയോ

Read Time:2 Minute, 37 Second

തെന്നിന്ത്യയിലെ മിന്നും താരമാണ് കീര്‍ത്തി സുരേഷ്. ഇപ്പോള്‍ നിഥിന്‍ നായകനായി എത്തുന്ന രംഗ് ദേയുടെ ലൊക്കേഷനില്‍ ആണ് താരം. ദുബായിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്. അതിനിടെ സോഷ്യല്‍ മീഡിയയില്‍ കീര്‍ത്തി പങ്കുവെച്ച ഒരു വിഡിയോ ആണ് ആരാധകരെ ചിരിപ്പിക്കുന്നത്. സംവിധായകന്‍ വെങ്കി അത്‌ലുരിയെ കാലന്‍കുടയ്ക്ക് തല്ലാനായി ഓടിച്ചിടുന്ന വിഡിയോ ആണ് താരം പങ്കുവെച്ചത്.


വെങ്കിയെ ഓടിച്ചിടുക മാത്രമല്ല ആളെ കയ്യില്‍ കിട്ടിയപ്പോഴെല്ലാം കുടകൊണ്ട് തല്ലുന്നുമുണ്ട് കാര്‍ത്തി. തന്നോട് ചെയ്ത കടുത്ത അനീതിയ്ക്കുള്ള പ്രതികാരമാണ് ഇതെന്നാണ് താരം പറയുന്നത്. കഴിഞ്ഞ ദിവസം സെറ്റില്‍ കിടന്നു ഉറങ്ങിയ കീര്‍ത്തിയുടെ ഫോട്ടോ നിഥിനും വെങ്കിയും ചേര്‍ന്ന് പകര്‍ത്തിയിരുന്നു. ‘എല്ലാവരും കഷ്ടപ്പെട്ട് പണിയെടുക്കുമ്പോള്‍ സുഖമായി വിശ്രമിക്കുന്ന കീര്‍ത്തി’ എന്ന അടിക്കുറിപ്പോടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തു. തുടര്‍ന്ന് താരം ഈ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് ഇനി ഒരിക്കലും സെറ്റില്‍ കിടന്ന് ഉറങ്ങില്ലെന്നും പറഞ്ഞിരുന്നു. അതിനൊപ്പം ഇരുവരോടും പ്രതികാരം ചെയ്യുമെന്നും കീര്‍ത്തി വ്യക്തമാക്കിയിരുന്നു.

ഇത് ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടിയതിന് പിന്നാലെയാണ് താരം പ്രതികാര നടപടി തുടങ്ങിയത്. ‘ഒരാളെ വീഴ്ത്തി, ഇനി ഒരുത്തന്‍ കൂടി ഉണ്ട്. നിഥിന്‍ ഇനി എന്റെ പ്രതികാരം നിന്നോടാണ്- എന്ന അടിക്കുറിപ്പിലാണ് വിഡിയോ. ഞാന്‍ കാത്തിരിക്കുകയാണ് എന്നാണ് ഇതിന് മറുപടിയായി നിധിന്‍ കുറിച്ചത്. എന്തായാലും കീര്‍ത്തിയുടെ ഉറക്കവും പിന്നാലെ വന്ന വിഡിയോയും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വാഗമണ്ണിന്റെ തണുപ്പില്‍ അശ്വിനോട് ചേര്‍ന്ന് മിയ,ചിത്രങ്ങള്‍ പകര്‍ത്തി സഹോദരി ജിനി
Next post കഴിക്കാം ലാലേട്ടന്റെ കൈകൊണ്ടൊരു മീന്‍ പൊരിച്ചത്