ആരാധകര്‍ക്ക് മുന്നില്‍ കരഞ്ഞുകൊണ്ട് നടി മുക്ത

Read Time:2 Minute, 49 Second

കൂടത്തായി കൂട്ടക്കൊലപാതകത്തെ അടിസ്ഥാനമാക്കി ഫ്ളവേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ‘കൂടത്തായി: ദ ഗെയിം ഓഫ് ഡെത്ത്’ എന്ന പരമ്പരയില്‍ നിന്നും പല തവണ പിന്മാറിയിരുന്നതായി നടി മുക്ത നേരത്തെത്തന്നെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കൂടത്തായി സംപ്രേഷണം ആരംഭിച്ച് ഒരു വര്‍ഷം പിന്നിടുമ്പോള്‍ തന്നെ അംഗീകരിച്ചതിന് പ്രേക്ഷര്‍ തന്നിലൂടെ ഡോളിയെ സ്വീകരിച്ചതിന് നന്ദി പറയുന്ന വിഡിയോയുമായി എത്തിയിരിക്കുകയാണ് താരം . കൂടത്തായി കേസിന് ലഭിച്ച അമിതപ്രാധാന്യം മൂലം ആദ്യ മൂന്ന് തവണയും ക്ഷണം നിരസിച്ചിരുന്നു എന്ന് മുക്ത പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.ആര്‍ ശ്രീകണ്ഠന്‍ നായരുടെ തിരക്കഥയില്‍ ഗിരീഷ് കോന്നിയാണ് ‘കൂടത്തായി’ സംവിധാനം ചെയ്യുന്നത്. കൂടത്തായി കേസിലെ മുഖ്യപ്രതിയായ ജോളിയുടെ വേഷമാണ് മുക്ത പരമ്പരയില്‍ അവതരിപ്പിക്കുന്നത്.

‘അതിക്രൂരയായ കഥാപാത്രമാണ് ഡോളി. കൂടത്തായി കേസിന് ലഭിച്ച അമിത വാര്‍ത്താപ്രാധാന്യം കാരണം പരമ്പരയിലേക്കുള്ള വാഗ്ദാനം മൂന്ന് തവണ വേണ്ടെന്ന് വെച്ചിരുന്നു’. പ്രേക്ഷകര്‍ ഇത് എങ്ങനെ ഏറ്റെടുക്കുമെന്നതില്‍ സംശയമുണ്ടായിരുന്നുവെന്നും മുക്ത പറയുന്നു.എന്നാല്‍ പിന്നീടുളള ആലോചനയിലാണ് ഡോളി എന്ന കഥാപാത്രം ഒരു അഭിനേതാവിനെ സംബന്ധിച്ചിടത്തോളം എത്ര മികച്ചതാണെന്ന് തിരിച്ചറിയുന്നത്. തീര്‍ച്ചയായും താനിത് ചെയ്യേണ്ടതാണെന്ന് തോന്നി. ‘താമരഭരണി’യ്ക്ക് ശേഷം ലഭിച്ച ഏറ്റവും മികച്ച വേഷമാണ് കൂടത്തായിയിലേതെന്നും മുക്ത പറഞ്ഞു.

കുടാത്തായിലുടെ തനിക്ക് കിട്ടിയത് മികച്ച ഒരു തിരിച്ചുവരവ് ആണെന്നും താരം വിഡിയോയില്‍ പങ്കുവെയ്ക്കുന്നു.തനിക്ക് ഇത്തരത്തിലുള്ള കഥാപാത്രം തന്നതിന് എല്ലാവരോടും നന്ദി പറയുന്ന താരം വിഡിയോയുടെ ഒരു ഘട്ടത്തില്‍ കരയുന്നതും കാണാം.

Leave a Reply

Your email address will not be published. Required fields are marked *

Previous post സ്ത്രീ എഴുത്തുകാരും സ്ത്രീ സംവിധായകരും ഉണ്ടാകണമെന്ന് മഹേഷ് നാരായണന്‍
Next post ദക്ഷിണ കൊറിയൻ ചലച്ചിത്ര സംവിധായകൻ കിംകി ഡുക്ക് കോവിഡ്​ ബാധിച്ച്മരിച്ചതായി റിപ്പോർട്ട്