ആരാധകർക്ക് നന്ദി അറിയിച്ച് പ്രിയ താരം ജയറാം

Read Time:2 Minute, 9 Second

മലയാളത്തിലും തമിഴിലും ഒരുപോലെ വ്യക്തിമുദ്രപതിപ്പിച്ച താരമാണ് ജയറാം ജയറാം എന്ന പേര് കേൾക്കുമ്പോൾ തന്നെ ഒരു ബഹുമുഖ പ്രതിഭയുടെ മുഖമാണ് ആരാധകർക്ക് മുൻപിൽ ഓടിയെത്തുന്നത് മിമിക്രി കാണിച്ചും വാദ്യമേള ത്തിലൂടെ യും ജനശ്രദ്ധ നേടിയ താരം അഭിനയത്തിലും ഒട്ടും പുറകിലല്ല തൻറെ മകനോടൊപ്പം അഭിനയിച്ച എൻറെ വീട് അപ്പുവിനെയും എന്ന ചിത്രം മലയാളികൾ ഒരിക്കലും മറക്കാത്ത ഒന്നാണ് നിരവധി ചിത്രങ്ങൾ ജയറാമിനെ തായി എടുത്തു പറയാൻ സാധിക്കും

കമലഹാസന്റെ ശബ്ദം അനുകരിച്ചു മിമിക്രി മേഖലയിൽ പ്രശസ്തനായ താരത്തിന് ഇടയ്ക്കെപ്പോഴോ കരിയറിൽ ചെറിയ ഒരു മങ്ങൽ ഏൽക്കുകയുണ്ടായി. നിരവധി മികച്ച ചിത്രങ്ങൾ രംഗത്ത് അവതരിപ്പിച്ച താരം പരസ്യ ചിത്രങ്ങളിലും ശ്രദ്ധേയനാണ്.

മമ്മൂട്ടിയും മോഹൻലാലും കഴിഞ്ഞാൽ മലയാളസിനിമയിൽ ഒരു സ്ഥാനം ഉണ്ടെങ്കിൽ അത് ജയറാമിന് ആയിരുന്നു ലഭിച്ചിരുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ജയറാം തൻറെ അൻപത്തിയാറാം പിറന്നാളാഘോഷിച്ചത്. ലോകത്തിൻറെ വിവിധ കോണുകളിൽ നിന്നും നിരവധി പേർ താരത്തിന് ആശംസകൾ അറിയിച്ച് എത്തിയിരുന്നു .ഇവർക്കുള്ള മറുപടിയുമായി ഇപ്പോൾ എത്തിയിരിക്കുകയാണ് ജയറാം. തനിക്ക് ആശംസ അറിയിച്ച എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ടാണ് ജയറാം തൻറെ വീഡിയോ പങ്കുവെച്ചിരിക്കുന്നത് .തന്റെ സ്വന്തമായുള്ള ഫാമിൽ വെച്ച് പശുക്കളെ തലോടി കൊണ്ടാണ് ജയറാം തനിക്ക് സ്നേഹാശംസകൾ അറിയിച്ച എല്ലാവർക്കും നന്ദി പറഞ്ഞിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ദക്ഷിണ കൊറിയൻ ചലച്ചിത്ര സംവിധായകൻ കിംകി ഡുക്ക് കോവിഡ്​ ബാധിച്ച്മരിച്ചതായി റിപ്പോർട്ട്
Next post പാട്ട് പാടിആരാധക ശ്രദ്ധനേടി ബിഗ്‌ബോസ് താരം ആര്യ