ആരാധക മനസ്സില്‍ വീണ്ടും തരംഗം സൃഷ്ടിക്കാന്‍ തെന്നല്‍

Read Time:2 Minute, 16 Second

സൂഫിയും സുജാതയും എന്ന ചിത്രത്തിലെ വാതുല്‍ക്കല് വെള്ളരിപ്രാവ്, വാക്ക് കൊണ്ട് മുട്ടണ കേട്ട്’ എന്ന ഗാനത്തിന് ഡാന്‍സ് കവറുമായി എത്തിയ തെന്നലിനെ ആരും മറക്കാനിടയില്ല.ആ ഒരോറ്റ കവര്‍ ഡാന്‍സുകൊണ്ടു മാത്രം നിരവധി ആരാദകരെ നേടിയെടുക്കാന്‍ തെന്നലിന് സാധിച്ചിരുന്നു.ആരാധക മനസ്സില്‍ വീണ്ടും തരംഗം സൃഷ്ടിക്കാനെത്തിയിരിക്കുകയാണ് തെന്നല്‍ .

അടുത്തിടെ ഒടിടി റിലീസായി എത്തിയ സൂര്യ ചിത്രം സൂരരൈ പോട്ര് മികച്ച പ്രേക്ഷക നിരൂപക പ്രശംസ നേടുകയുണ്ടായി. സിനിമയിലെ കാട്ടു പയലേ എന്ന ഗാനം യൂട്യൂബില്‍ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടം നേടിയിരുന്നു. ഇപ്പോഴിതാ ഈ ഗാനത്തിന് ഡാന്‍സ് കവറുമായി എത്തിയിരിക്കുകയാണ് ടിക് ടോക് വീഡിയോകളിലൂടേയും സിനിമകളിലൂടേയും ശ്രദ്ധ നേടിയ കുട്ടി തെന്നല്‍ എന്ന തെന്നല്‍ അഭിലാഷ്.


വാതുക്കല് വെള്ളരിപ്രാവ് ഡാന്‍സ് കവര്‍ ഒരുക്കിയ വടകരയില്‍ മെല്‍ബണ്‍ വെഡ്ഡിങ് സ്റ്റുഡിയോ ഉടമയും ഫോട്ടോഗ്രാഫറും എഡിറ്ററുമായ കിഷോര്‍ എ.കെ തന്നെയാണ് ഈ ഡാന്‍സ് കവറും ഒരുക്കിയിരിക്കുന്നത്. .തെന്നലിന്റെ ആന്റിയായ അനശ്വര ഡാന്‍സ് സ്റ്റെപ്പുകള്‍ തെന്നലിന് പറഞ്ഞുകൊടുത്തിട്ടുള്ളത്.അടുത്തിടെ നടന്‍ ടൊവിനോ തോമസ് നായകനായ ഫോറന്‍സിക്കിലും തെന്നല്‍ അഭിനയിച്ചിരുന്നു. നടി മഞ്ജു വാര്യര്‍ നായികയായെത്തുന്ന ലളിതം സുന്ദരം, ടൊവിനോയുടെ മിന്നല്‍ മുരളി, സൂപ്പര്‍ ഹീറോ തുടങ്ങിയവയാണ് തെന്നല്‍ അഭിനയിച്ച് പുറത്തിറങ്ങാനിരിക്കുന്ന സിനിമകള്‍.

Leave a Reply

Your email address will not be published. Required fields are marked *

Previous post നടി ചിത്രയുടെ മരണം കൊലപാതകമെന്ന് മാതാപിതാക്കള്‍, കൈയ്യില്‍ മുറിപാടുണ്ടായി, ഹേമന്ദുമായി വാക്കി തര്‍ക്കമുണ്ടായെന്നും ആരോപണം
Next post പലരും മുഖം തിരിച്ചു, കോണ്ടത്തിന്റെ പരസ്യത്തില്‍ വരെ അഭിനയിച്ചു, മലയാളി മോഡല്‍ നേഹ റോസ് പറയുന്നു