ആളൊഴിഞ്ഞ ക്ലാസ്മുറിയിലൊരു കല്യാണം

Read Time:2 Minute, 48 Second

ഹൈദരാബാദ്:ചെറുപ്രായത്തില്‍ത്തന്നെ വിദ്യാര്‍ത്ഥികള്‍ വിവാഹിതരാകുന്ന വാര്‍ത്ത മലയാളക്കരയ്ക്ക് അപരിചിതമല്ല.എന്നാല്‍ വിവാഹത്തിന് പഠിക്കുന്ന വിദ്യാലയത്തിലെ ക്ലാസ്‌റും കല്യാണത്തിന് തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് പിന്നാലെ ഉണ്ടായ അനുഭവം കേട്ടുത്തന്നെ അറിയേണ്ടതാണ്.

ആന്ധ്രപ്രദേശിലെ രാജമുണ്ട്രിയിലാണ് സംഭവം.മാതാപിതാക്കളെ കാണിക്കാനായി ക്ലാസ് മുറിയില്‍ വെച്ച് വിവാഹം കഴിച്ച പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ ചിത്രവും വീഡിയോയും അതിവേഗമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്.നവംബര്‍ ആദ്യം നടന്ന സംഭവം ആരാണ് വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത് എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ലെങ്കിലും കളി കാര്യമായി.പ്രായപൂര്‍ത്തിയാകാത്ത ഇരുവരെയും സ്‌കൂളില്‍ നിന്ന് പുറത്താക്കിയാണ് സ്‌കൂള്‍ അധികൃതര്‍ വിവാഹസമ്മാനം നല്‍കിയത്.

ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് വീഡിയോ. പെണ്‍കുട്ടിയുടെ വീട്ടുകാരെ കാണിക്കാനായിരുന്നു ഈ താലിക്കെട്ട്. ആരുമില്ലാത്ത ക്ലാസ് മുറിയില്‍ ആണ്‍കുട്ടി പെണ്‍കുട്ടിയുടെ കഴുത്തില്‍ താലികെട്ടി. മറ്റൊരു സുഹൃത്ത് ഇത് മൊബൈലില്‍ പകര്‍ത്തി. താലി കെട്ടിയതിന് ശേഷം ആരെങ്കിലും വരും മുമ്പ് സിന്ദൂരമണിയാനാണ് പെണ്‍കുട്ടി നിര്‍ദേശിക്കുന്നത്. സിന്ദൂരമണിഞ്ഞ ശേഷം വധൂവരന്മാരെപ്പോലെ ഇരുവരും ഫോട്ടോക്ക് പോസ് ചെയ്യുന്നു. വീഡിയോ ഷൂട്ട് ചെയ്ത സഹപാഠിയെയും കോളേജ് അധികൃതര്‍ പറഞ്ഞുവിട്ടു.’ആരാണ് വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചതെന്ന് വ്യക്തമായിട്ടില്ല. കോളേജ് സുരക്ഷാ ജീവനക്കാരനെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇവര്‍ ക്ലാസ് മുറിയിലേക്ക് കയറിയത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണ്’-കേസ് അന്വേഷിക്കുന്ന പോലീസ് ഓഫിസര്‍ മാധ്യമങ്ങളോട് പറഞ്ഞു. ശിശുക്ഷേമ അധികൃതരും സംഭവത്തില്‍ ഇടപെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Previous post അമേരിക്കയിലെ വീട്ടിൽ ഭാര്തതാവിനും മകൾക്കുമൊപ്പം ആഘോഷമാക്കി സംവൃത.കിടു ഫോട്ടോസ്
Next post സ്റ്റൈലിഷ് ലുക്കില്‍ ഷാരുഖ് ഖാന്റെയും കാജോളിന്റെയും മകന്‍ ജിബ്രാന്‍ ഖാന്‍