ആ ചിത്രം എന്നെ ഡിപ്രഷനിലെത്തിച്ചു, ഡോക്ടറെ സമീപിച്ചു, നടന്‍ കാളിദാസ് ജയറാം പറയുന്നു

Read Time:1 Minute, 43 Second

നെറ്റിഫ്‌ളിക്‌സിലൂടെ റിലീസ് ചെയ്ത ചിത്രമാണ് പാവ കഥൈകള്‍. ജയറാമിന്റെ മകന്‍ കാളിദാസ് ശ്രദ്ധേയമായ വേഷമാണ് ചിത്രത്തില്‍ ചെയ്തത്. സുധ കോംഗാര, ഗൗതം മേനോന്‍, വെട്രിമാരന്‍, വിഘ്നേശ് ശിവ എന്നിവരാണ് ഈ സീരീസിലെ 4 ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ളത്. സുധ കോംഗാര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാളിദാസ് ജയറാം, ശന്തനു ഭാഗ്യരാജ്, ഭവാനി ശ്രീ എന്നിവരാണ് മുഖ്യ വേഷങ്ങളിലെത്തുന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രമാണ് കാളിദാസിന് ലഭിച്ചത്.

സത്താര്‍ എന്ന കഥാപാത്രമാകാനുള്ള തന്റെ പരിശ്രമങ്ങള്‍ ഡിപ്രഷനിലേക്ക് തന്നെ എത്തിച്ചു എന്നും ഡോക്റ്ററുടെ സഹായം തേടേണ്ടി വന്നുവെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് കാളിദാസ്. നിരവധി ട്രാന്‍സ്‌ജെന്‍ഡറുകളുമായി സംസാരിക്കുകയും അവരുടെ വിഷമതകള്‍ മനസിലാക്കുകയും ചെയ്തു.

അവരുടെ ജീവിതാനുഭവങ്ങളും അവസ്ഥകളും വല്ലാതെ അലട്ടുന്നതാണ്. ഈ മാനസിക അവസ്ഥകളില്‍ നിന്ന് മറികടക്കാന്‍ ഡോക്ടറുടെ സഹായം തേടേണ്ടി വന്നു. ചിത്രത്തിന് ലഭിക്കുന്ന നല്ല അഭിപ്രായങ്ങള്‍ ഒരു ടീം എഫോര്‍ട്ടിന്റെ പരിണിത ഫലം മാത്രണെന്നും കാളിദാസ് പറയുന്നു.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Previous post സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ സംവിധായകന്‍ അന്തരിച്ചു
Next post നടി രാകുല്‍ പ്രീതി സിങ്ങിന് കൊവിഡ് സ്ഥിരീകരിച്ചു