ഇത്തരം മനുഷ്യരോടാണ് നമ്മള്‍ നമ്മുടെ കുഞ്ഞു കുഞ്ഞു പാപങ്ങള്‍ ഏറ്റു പറയാന്‍ പോകുന്നത്,രാജു ചേട്ടന്‍ മുത്താണ്

Read Time:3 Minute, 17 Second

സിസ്റ്റര്‍ അഭയ കൊലപാതകക്കേസിലെ വിധിയുടെ പശ്ചാത്തലത്തില്‍ നടി മഞ്ജു സുനിച്ചന്‍ നടത്തിയ പ്രതികരണം ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. കേസില്‍ കുറ്റവാളികളായി കെണ്ടെത്തിയ ഫാ. തോമസ് എം കോട്ടൂരിന് ഇരട്ടജീവപര്യന്തവും സിസ്റ്റര്‍ സെഫിയ്ക്ക് ജീവപര്യന്തം ശിക്ഷയും വിധിച്ചതിന് പിന്നാലെയാണ് മഞ്ജു സുനിച്ചന്‍ ഫേസ്ബുക്കിലൂടെ പ്രതികരണം അറിയിച്ചിരിക്കുന്നത്.

ആറാം ക്ലാസ്സിലോ ഏഴാം ക്ലാസ്സിലോ പഠിക്കുമ്ബോള്‍ ധ്യാനയോഗത്തിനു ശേഷം നോട്ട് പൈസ നേര്‍ച്ച ഇടാന്‍ പറഞ്ഞ ഒരു അച്ഛനെ കണ്ടിട്ടുണ്ടെന്ന് മഞ്ജു സുനിച്ചന്‍ ഫേസ്ബുക്കില്‍ കുറിച്ചു.അന്നേ താന്‍ ഞെട്ടിയിരുന്നെന്നും ഇന്ന് അതിലൊന്നും ഒരു കാര്യവുമില്ലെന്ന് മനസിലായെന്നും മഞ്ജു കുറിച്ചിരിക്കുന്നു. തിരുവസ്ത്രം ഇട്ടത് കൊണ്ടു മാത്രം ദൈവത്തിന്റെ പ്രതിപുരുഷനോ മണവാട്ടയോ ആകില്ലെന്ന് കുറിച്ച നടി അതൊരു സന്യാസം ആണെന്ന് ഓര്‍മ്മപ്പെടുത്തുന്നു. അത് മനസിലാക്കാത്തിടത്തോളം അവര്‍ എന്തോ വസ്ത്രം ധരിച്ചിരിക്കുന്ന സാധാരണക്കാരായ മനുഷ്യരാണെന്നാണ് നടി പറയുന്നു.

‘ധ്യാനയോഗത്തിനു ശേഷം നിങ്ങള്‍ ഒച്ചയുണ്ടാക്കാത്ത പൈസ നേര്‍ച്ചയിടാന്‍ പറഞ്ഞ (നോട്ട്) ഒരു അച്ഛനെ ഞാന്‍ ആറാം ക്ലാസ്സിലോ ഏഴാം ക്ലാസ്സിലോ കണ്ടിട്ടുണ്ട്. എന്റെ ചെറിയ പ്രായത്തില്‍ പോലും ഞാന്‍ അന്ന് ഞെട്ടി.കാരണം എന്റെ കൈവെള്ളയില്‍ നേര്‍ച്ചയിടാന്‍ ചുരുട്ടി വെച്ചിരുന്നത് വീട്ടില്‍ നിന്ന് തന്നു വിട്ട 50പൈസയാണ്.’ഇന്നിപ്പോള്‍ ആ ഞെട്ടലില്‍ ഒരു കാര്യവുമില്ലെന്ന് മനസിലാക്കാന്‍ സാധിക്കുന്നു. തിരുവസ്ത്രം ഇട്ടത് കൊണ്ടു മാത്രം ദൈവത്തിന്റെ പ്രതിപുരുഷനോ മണവാട്ടയോ ആകില്ല. അതൊരു സന്യാസം ആണ്. അത് മനസിലാക്കാത്തിടത്തോളം അവര്‍ എന്തോ വസ്ത്രം ധരിച്ചിരിക്കുന്ന സാധാരണക്കാരായ മനുഷ്യരാണ്.’

തീരെ വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത നല്ല ഒരു ജോലി പോലും പറയാനില്ലാത്ത ഒരു സാധാരണ മനുഷ്യനേക്കാള്‍ താഴെ നില്‍ക്കുന്ന മനുഷ്യര്‍. ഇത്തരം മനുഷ്യരോടാണ് നമ്മള്‍ നമ്മുടെ കുഞ്ഞു കുഞ്ഞു പാപങ്ങള്‍ ഏറ്റു പറയാന്‍ പോകുന്നത്. എന്തൊരു വിരോധാഭാസം അല്ലെ. രാജു ചേട്ടന്‍ മുത്താണ്’ എന്നാണ് മഞ്ജു കുറിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post രജനികാന്തിന്റെ ആരോഗ്യ നിലയിൽ ആശങ്കപെടാനില്ലെന്നു ഹൈദരാബാദിലെ അപ്പോളോ ആശുപത്രി അധികൃതർ
Next post ഫഹദ് ഫാസില്‍ പ്രധാനവേഷത്തില്‍ എത്തുന്ന മലയന്‍കുഞ്ഞ് എന്ന ചിത്രത്തിലേക്ക് പുതുമുഖങ്ങളെ തേടുന്നു