ഇത്തരം മനോഹരമായ മുഹൂർത്തങ്ങൾ പകർത്തുന്ന നിങ്ങളുമായി ഞാൻ വീണ്ടും വീണ്ടും പ്രണയത്തിലാവുകയാണ്

Read Time:1 Minute, 59 Second

ജീവിതത്തിൽ തന്റെ ഏറ്റവും വലിയ റോൾ മോഡൽ മോട്ടിവേഷനൽ ട്രെയിനറും അ​ന്താ​രാ​ഷ്​​ട്ര പ​രി​ശീ​ല​ക​നും തന്റെ അച്ഛനുമായ ഡോ. മാണിപോൾ ആണെന്ന് പേളി പല അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. അച്ഛനുമായി തനിക്കുള്ള ബോണ്ടിങ്ങിനെ കുറിച്ചും മുൻപും സമൂഹമാധ്യമങ്ങളിൽ പേളി കുറിപ്പുകൾ പങ്കുവച്ചിട്ടുണ്ട്.

ഇപ്പോഴിതാ, അച്ഛനൊപ്പം വീടിന്റെ മുറ്റത്ത് സംസാരിച്ചുകൊണ്ട് ഉലാത്തുന്ന ഒരു വീഡിയോ പങ്കുവയ്ക്കുകയാണ് താരം. ശ്രീനിഷാണ് വീഡിയോ പകർത്തിയിരിക്കുന്നത്. “ഡാഡിയ്ക്ക് ഒപ്പം നീണ്ട നടത്തങ്ങൾ, നീണ്ട സംസാരങ്ങൾ… എന്നും ഡാഡിയുടെ കുഞ്ഞുകുട്ടി… ശ്രീനിഷ്, ഇത്തരം മനോഹരമായ മുഹൂർത്തങ്ങൾ പകർത്തുന്ന നിങ്ങളുമായി ഞാൻ വീണ്ടും വീണ്ടും പ്രണയത്തിലാവുകയാണ്…” എന്നാണ് വീഡിയോ പങ്കുവച്ച് പേളി കുറിക്കുന്നത്.


ആദ്യത്തെ കൺമണിയെ കാത്തിരിക്കുകയാണ് നടിയും അവതാരകയുമായ പേളി മാണിയും ഭർത്താവും നടനുമായ ശ്രീനിഷ് അരവിന്ദും. ഗർഭകാലം ആഘോഷമാക്കുകയാണ് പേളി. തന്റെ വിശേഷങ്ങളും ചിത്രങ്ങളും കുഞ്ഞിന്റെ വളർച്ചയും ഓരോ അനക്കങ്ങളും സന്തോഷങ്ങളുമെല്ലാം പേളി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം ചെല്ലക്കുട്ടിയേ എന്നു തുടങ്ങുന്ന ഒരു മ്യൂസിക് ആൽബവും പേളിയും ശ്രീനിഷും ചേർന്ന് റിലീസ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post എന്നെക്കുറിച്ച്‌ സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, പക്ഷേ ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ എന്റെ ബയോപിക് നിര്‍മ്മിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്
Next post ബ്രഹ്മാണ്ഡ ചിത്രം ‘കെ.ജി.എഫി’ന്റെ രണ്ടാം ഭാഗത്തിന്റെ ടീസര്‍ ജനുവരി 8 ന് പുറത്തിറക്കും