ഇത് വ്യത്യസ്ത ഗിന്നസ് റെക്കോര്‍ഡ്, 58 മിനിറ്റിനുള്ളില്‍ 46 വിഭവങ്ങള്‍, ഈ കൊച്ചുമിടുക്കിയെ അറിയൂ

Read Time:1 Minute, 26 Second

പാചകം എന്നു പറഞ്ഞാല്‍ നമ്മുടെ മനസ്സില്‍ ഓടിയെത്തുക വീട്ടമ്മമാരുടെ മുഖങ്ങളാണ്. ഇവിടെ പാചകത്തില്‍ തകര്‍ത്തത് കൊച്ചു മിടുക്കിയാണ്. വ്യത്യസ്ത ഗിന്നസ് റെക്കോര്‍ഡാണ് പെണ്‍കുട്ടി സ്വന്തമാക്കിയത്. ചെന്നൈ സ്വദേശിയായ എസ്എന്‍ ലക്ഷ്മിയാണ് പാചകത്തില്‍ കസറിയത്.

ഈ പെണ്‍കുട്ടി 58 മിനിട്ടിനുള്ളില്‍ 46 വിഭവങ്ങള്‍ ഒരുക്കി റെക്കോര്‍ഡ് നേടിയിരിക്കുന്നത്. യുണികോ ബുക്ക് ഓഫ് ലോക റെക്കോര്‍ഡാണ് ലക്ഷ്മി നേടിയത്.
കേരളത്തില്‍ നിന്നുള്ള സാന്‍വി എന്ന പത്ത് വയസുകാരിയുടെ നേട്ടമാണ് ലക്ഷ്മി മറികടന്നത്.

30 വിഭവങ്ങളാണ് സാന്‍വി ഒരുക്കിയിരുന്നത്. ഈ നേട്ടത്തില്‍ സന്തോഷമുണ്ടെന്നാണ് ലക്ഷ്മി പറയുന്നത്. തനിക്ക് പാചകം വളരെ ഇഷ്ടമാണെന്നും അമ്മയില്‍ നിന്നാണ് പാചകം പഠിച്ചതെന്നും ലക്ഷ്മി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കൊറോണ രോഗികളില്‍ അത്യപൂര്‍വ്വ ഫംഗസ് ബാധ, ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്
Next post ഏറ്റവും സൗന്ദര്യമുള്ള സ്ത്രീ, സൗന്ദര്യം നിറഞ്ഞ ജീവിതം, ഭാര്യയെക്കുറിച്ച് പുകഴ്ത്തി നടന്‍ സൗബിന്‍ സാഹിര്‍