ഇനി കുറച്ചു ദിവസം താന്‍ ഇവിടെയാകും , പുതിയ വിശേഷങ്ങളുമായി പേളി

Read Time:1 Minute, 34 Second

നടിയും അവതാരകയുമായ പേളി മാണിയും ഭര്‍ത്താവ് ശ്രീനിഷ് അരവിന്ദും ജീവിതത്തിലേക്ക് പുതിയ അഥിതി എത്തുന്നതിന്റെ സന്തോഷത്തിലാണ്. ഇപ്പോള്‍ പേളി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ച ചിത്രങ്ങളും കുറിപ്പുമാണ് ശ്രദ്ധേയമാകുന്നത്. ഒരു മരച്ചുവട്ടില്‍ നില്‍ക്കുന്ന ചിത്രവും, തന്റെ റൂമിന്റെ വിശേഷങ്ങളും താരം പങ്ക് വയ്ക്കുന്നത്.

നിങ്ങള്‍ പ്രകൃതിയോട് കൂടുതല്‍ അടുക്കുമ്ബോള്‍ നിങ്ങള്‍ നിങ്ങളുമായി കൂടുതല്‍ അടുക്കുന്നു എന്നാണ് പേളി ചിത്രത്തിന് ക്യാപ്ഷനായി കുറിച്ചത്. ഒപ്പം ഒരു റൂമിന്റെ വീഡിയോയും പേളി പങ്കിട്ടു. ഇനി കുറച്ചു ദിവസം താന്‍ ഇവിടെയാകും എന്നാണ് പേളി ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ പറയുന്നത്.

അടുത്തിടെയാണ് താരം ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. അനുരാഗ് ബസു സംവിധാനം ചെയ്ത ലുഡോയിലൂടെയാണ് പേളി മാണി തന്റെ ബോളിവുഡ് അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഒരു മലയാളി നേഴ്‌സിന്റെ കഥാപാത്രമായാണ് പേളി പ്രത്യക്ഷപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post അതൊരു ന്യൂയറോ, ക്രിസ്തുമസ് രാത്രിയോ ആണെന്ന് തോന്നുന്നു,അന്ന് രാത്രിമുഴുവന്‍ ഇളയ ദളപതി കരയുകയായിരുന്നു
Next post അന്ന് സംഘി പട്ടം കിട്ടി ; ഇന്ന് കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങി നടി അനുശ്രീ