ഇപ്പോഴത്തെ അവസ്ഥ വെച്ച് നമ്മള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് പാര്‍വ്വതി

Read Time:1 Minute, 26 Second

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടിങ് നടക്കുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി നടി പാര്‍വ്വതി. വോട്ടവകാശം വിനിയോഗിക്കാന്‍ യുവജനത പരമാവധി ശ്രദ്ധിക്കണമെന്ന് നടി പാര്‍വതി പറയുന്നു.

ഇപ്പോഴത്തെ നാടിന്റെ അവസ്ഥ വച്ച് നമ്മള്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കിക്കുകയായിരുന്നു പാര്‍വതി.
തിരഞ്ഞെടുപ്പ് ആയതുകൊണ്ടുതന്നെ ഷൂട്ടിംഗ് സംബന്ധമായ തിരക്കുകള്‍ മാറ്റിവച്ച് വോട്ട് ചെയ്യാന്‍ വന്നതാണെന്ന് പാര്‍വതി പറഞ്ഞു. എല്ലാ ഇലക്ഷനും താന്‍ ഉണ്ടാകാറുണ്ടെന്നും അത് പ്രധാനമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

ഇപ്പോഴത്തെ നാടിന്റെ അവസ്ഥ വച്ച് നമ്മള്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതാണ്. പ്രത്യേകിച്ച് യുവജനത. അവര്‍ക്കിടയില്‍ എത്രത്തോളം അവയര്‍നെസ് സൃഷ്ടിക്കാന്‍ കഴിയുമോ അത്രത്തോളം സൃഷിടിക്കണം. പലര്‍ക്കും ഇപ്പോഴും വോട്ടര്‍ ഐടി ഇല്ല. അത് നല്ലകാര്യമല്ലെന്നും പാര്‍വതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post അമ്മപോലൊരു സംഘടനയെ തകര്‍ത്തുകൊണ്ടാകരുത് പുതിയ സംഘടനകളുടെ പ്രവര്‍ത്തനം, ഉര്‍വശി
Next post വൈറ്റ് സാരിയില്‍ ദേവതയായി നടി വേദിക, ഇതാണ് തന്റെ സോള്‍മേറ്റ് വേദിക പരിചയപ്പെടുത്തുന്നു