ഇവന്‍ നമ്മുടെ കുടുംബവിളക്കിലുള്ളവനല്ലേ, ഇവന്‍ ഇത്ര പെട്ടെന്ന് സിനിമയില്‍ കയറിയോ,വൈറല്‍ ആയി അജു വര്‍ഗീസ് ട്രോള്‍

Read Time:3 Minute, 50 Second

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപരമ്പരകളിലൊന്നാണ് കുടുംബവിളക്ക്. സുമിത്രയെന്ന വീട്ടമ്മയുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയുമായാണ് കുടുംബവിളക്ക് എത്തുന്നത്. പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ മീര വസുദേവാണ് സുമിത്രയെ അവതരിപ്പിക്കുന്നത്. പരമ്പരയിലെ താരങ്ങളെല്ലാം ഇതിനകം തന്നെ പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയവരാണ്.

സുമിത്ര സ്വന്തമായി ബോട്ടീക് തുടങ്ങിയത്് അടുത്തിടെയായിരുന്നു. സുഹൃത്തായ നിലീനയായിരുന്നു ഇതിനായുള്ള സഹായങ്ങള്‍ ചെയ്തത്. ഭര്‍ത്താവായ സിദ്ധാര്‍ത്ഥിന്റെ അച്ഛനും സഹോദരി ഭര്‍ത്താവുമൊക്കെ സുമിത്രയ്ക്ക് പിന്തുണ അറിയിച്ചിരുന്നു.സുമിത്രയുടെ ബോട്ടീക് ഉദ്ഘാടനം ചെയ്യുന്നതിന് വേണ്ടിയായിരുന്നു അജു വര്‍ഗീസ് എത്തിയത്. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ പരമ്പരയിലേക്ക് താനും എത്തുന്നുണ്ടെന്ന് അജു വര്‍ഗീസ് പറഞ്ഞിരുന്നു. സുമിത്രയും സംഘവുമായിരുന്നു ഉദ്ഘാടനത്തിനായി ആദ്യം അജു വര്‍ഗീസിനെ സമീപിച്ചത്. 5 ലക്ഷം രൂപ തരാമെന്നായിരുന്നു ഇവര്‍ പറഞ്ഞത്. ഇതിനിടയിലായിരുന്നു അതേ സമയത്ത് തന്നെ ഉദ്ഘാടനവുമായി സിദ്ധാര്‍ത്ഥും വേദികയും താരത്തെ സമീപിച്ചത്. 7 ലക്ഷം രൂപയായിരുന്നു ഇവര്‍ വാഗ്ദാനം ചെയ്തത്.സുമിത്രയ്ക്ക് അരികിലേക്കാണോ അതോ സിദ്ധാര്‍ത്ഥിന് അരികിലേക്കാണോ അജു വര്‍ഗീസ് പോവുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകളായിരുന്നു പിന്നീട് നടന്നത്. സുമിത്രയ്ക്ക് അരികിലേക്ക് തന്നെ പോവണമെന്നായിരുന്നു ആരാധകര്‍ താരത്തോട് പറഞ്ഞത്. കുടുംബ പ്രേക്ഷകരെല്ലാം അജുവിനോട് ആവശ്യപ്പെട്ടത് സുമിത്രയുടെ കട ഉദ്ഘാടനം ചെയ്യുവാനായിരുന്നു. ഉദ്വേഗഭരിതമായ മുഹൂര്‍ത്തത്തിന് ശേഷം അജു സുമിത്രയ്ക്ക് അരികിലേക്ക് എത്തുകയായിരുന്നു.

സുമിത്രയുടെ പുതിയ തുടക്കത്തിന് ആശംസ അറിയിച്ചായിരുന്നു താരം പോയത്. അജു വന്ന് സുമിത്രയെക്കുറിച്ച് വാചാലയായപ്പോള്‍ ആരാധകരും സന്തോഷത്തിലായിരുന്നു. കുടുംബവിളക്കിലേക്ക് പോയതിന് ശേഷമുള്ള അനുഭവം പങ്കുവെച്ച് അജുവും എത്തിയിരുന്നു. അതിനിടയിലായിരുന്നു താരം രസകരമായ ട്രോള്‍ ഷെയര്‍ ചെയ്തത്. ഇവന്‍ നമ്മുടെ കുടുംബവിളക്കിലുള്ളവനല്ലേ, ഇവന്‍ ഇത്ര പെട്ടെന്ന് സിനിമയില്‍ കയറിയോയെന്ന് മുത്തശ്ശി ചോദിക്കുന്ന ട്രോളായിരുന്നു താരം പോസ്റ്റ് ചെയ്തത്.എല്ലാ മുത്തശ്ശിമാര്‍ക്കും എന്ന ക്യാപ്ഷനോടെയായിരുന്നു അജു വര്‍ഗീസ് ട്രോള്‍ പോസ്റ്റ് ചെയ്തത്. വേദികയോ സുമിത്രയോ എന്ന ചോദ്യവുമായാണ് താരം നേരത്തെ കുടുംബവിളക്കിലേക്ക് എത്തുന്നതിന്റെ ചിത്രം പോസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post തമിഴ് നടനും ഡബ്ബിങ് ആർട്ടിസ്റ്റുമായ അരുൺ അലക്സാണ്ടർ അന്തരിച്ചു
Next post താടി വളര്‍ത്തി, മീശ പിരിച്ച്‌ മമ്മൂട്ടി; ആന്റണി പെരുമ്ബാവൂരിന്റെ മകളുടെ വിവാഹ വിരുന്നില്‍ പങ്കെടുത്ത താരത്തിന്റെ ചിത്രം വൈറല്‍