ഉജാല കുപ്പിടെ മൂട് കട്ട് ചെയ്തത് പോലെ…പുതിയ ചിത്രവുമായി അനശ്വര രാജന്‍

Read Time:2 Minute, 0 Second

കുറച്ചുചിത്രങ്ങള്‍ കൊണ്ടുത്തന്നെ ആരാധകരുടെ മനം കവര്‍ന്ന താരമാണ് അനശ്വര രാജന്‍.തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ താരത്തിന്റെ അഭിനയജീവിതത്തിലെ ഒരു നാഴികകല്ലാണ്.ഉദാഹരണം സുജാതയെന്ന ചിത്രത്തിലൂടെയെത്തിയ താരം നിരവധി ചിത്രങ്ങള്‍ പങ്കു വെച്ച് സമൂഹമാധ്യമങ്ങളില്‍ എന്നും ചര്‍ച്ചകള്‍ സൃഷ്ടിക്കാറുണ്ട്.തന്റെ ചിത്രങ്ങളെ വെച്ച് സൈബര്‍ ആങ്ങളമാര്‍ ആക്രമിക്കുമ്പോള്‍ അവര്‍ക്കെല്ലാം ചുട്ട മറുപടിയും അനശ്വര നല്‍കിയിരുന്നു


പതിനെട്ടാം പിറന്നാള്‍ ദിനത്തില്‍ നടി അനശ്വര രാജന്‍ പങ്കുവെച്ച പുതിയ ചിത്രം സൈബര്‍ ആങ്ങളമാരെ ചൊടിപ്പിച്ചിരിയ്ക്കുന്നു. വൃത്തിയുള്ള വസ്ത്രം ധരിച്ചുകൂടെ, ഉജാല കുപ്പിടെ മൂട് കട്ട് ചെയ്തത് പോലുണ്ട്’ എന്നൊക്കെയാണ് പുതിയ ചിത്രത്തിന് കിട്ടുന്ന കമന്റുകള്‍. സൈബര്‍ ആങ്ങളമാര്‍ രംഗത്ത് വന്നല്ലോ എന്നും കമന്റില്‍ പറയുന്നുണ്ട്.

നേരത്തെ കാലുകള്‍ കാണിച്ചുകൊണ്ടുള്ള ചിത്രം പങ്കുവെച്ചുകൊണ്ടു അനശ്വര സൈബര്‍ ആക്രമണത്തിന് ഇരയാകേണ്ടി വന്നിരുന്നു. എന്നാല്‍ അനശ്വരയെ പിന്തുണച്ചുക്കൊണ്ട് മലയാളത്തിലെ പ്രമുഖ നടി നടന്മാര്‍ തങ്ങളുടെ കാലുകള്‍ കാണിച്ചുകൊണ്ടുള്ള ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുവാന്‍ തുടങ്ങി. വീ ഹാവ് ലെഗ്സ് എന്ന ഹാഷ് ടാഗോടെയാണ് നടീ നടന്മാര്‍ കാലുകള്‍ കാണിച്ച ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഉടന്‍ വരും ആ സര്‍പ്രൈസ് …വെള്ളത്തില്‍ കളിച്ച് കാജല്‍
Next post കുഞ്ഞുമാലഖക്ക് ജന്മം നൽകി ഡാനി എന്ന അച്ഛൻ