ഉടന്‍ വരും ആ സര്‍പ്രൈസ് …വെള്ളത്തില്‍ കളിച്ച് കാജല്‍

Read Time:2 Minute, 6 Second

വിവാഹശേഷം ജീവിതം ആഘോഷമാക്കുകയാണ് തെന്നിന്ത്യന്‍ സുന്ദരി കാജല്‍ അകര്‍വാള്‍. മാലിദ്വീപിലെ ഹണിമൂണിന് ശേഷവും പാര്‍ട്ടിയും ആഘോഷങ്ങളുമായി പോവുകയാണ് താരം. അതിനൊപ്പം ആരാധകരുമായി വിശേഷം പങ്കുവെക്കാനും താരം മറക്കാറില്ല. ഇപ്പോള്‍ താരം പങ്കുവെച്ച ഒരു വിഡിയോ ആണ് ആരാധകരുടെ മനംകവരുന്നത്.ഹോട്ടലിനുള്ളിലെ മനോഹരമായ നടുത്തളത്തില്‍ വെള്ളത്തില്‍ കളിക്കുകയാണ് കാജല്‍. ജീവിതം ആസ്വദിക്കുന്നു എന്നും വിഡിയോയില്‍ കുറിച്ചിട്ടുണ്ട്. പിങ്ക് പശ്ചാത്തലത്തില്‍ കിറ്റ്ച്ച്ഡ് എന്ന എഴുത്തിലാണ് വിഡിയോ അവസാനിക്കുന്നത്.


ചെന്നൈയിലെ ലീല പാലസിനുള്ളില്‍ നിന്ന് രസകരമായി ഡാന്‍സ് കളിക്കുന്നതാണ് വിഡിയോ, ഉടന്‍ വരുന്നു എന്ന അടിക്കുറിപ്പിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതോടെ എന്താണ് താരം കാത്തുവെച്ചിരിക്കുന്ന സര്‍പ്രൈസ് എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.

താരത്തിന്റെ ഭര്‍ത്താവ് ഗൗതം കിച്ച്ലുവിന്റെ പേരും ഹിറ്റ്ച്ച്ഡ് എന്ന വാക്കും ചേര്‍ത്താണ് കിറ്റ്ച്ച്ഡ് ആയത് എന്നാണ് വിലയിരുത്തല്‍. കൂടാതെ ഗൗതമും കാജലിന്റെ മറ്റൊരു വിഡിയോ പങ്കുവെച്ചിട്ടുണ്ട്. സിംപ്ലിഫൈയിങ് ലക്ഷ്വറി എന്നാണ് വിഡിയോയില്‍ കുറിച്ചിരിക്കുന്നത്. ഇതോടെ കാജലും ഭര്‍ത്താവും ചേര്‍ന്നു പുതിയൊരു സംരംഭത്തിന് തുടക്കമിടുകയാണെന്നാണ് സൂചനകള്‍.

Leave a Reply

Your email address will not be published. Required fields are marked *

Previous post ആത്മ മിത്രത്തിന്റെ മകള്‍ക്ക് ആശംസയുമായി താരരാജാവ്
Next post ഉജാല കുപ്പിടെ മൂട് കട്ട് ചെയ്തത് പോലെ…പുതിയ ചിത്രവുമായി അനശ്വര രാജന്‍