എനിക്ക് മൂന്നു വയസ്സുള്ളപ്പോഴാണ് അച്ഛനെ ആദ്യമായി കാണുന്നത്, അച്ഛന് തന്നെ തിരിച്ചറിയാനായില്ലെന്ന് നടി ശ്രീവിദ്യ പറയുന്നു

Read Time:1 Minute, 51 Second

ഒരു പ്രവാസിയുടെ മകളാണ് നടി ശ്രീവിദ്യ. പ്രവാസി ജീവിതത്തിലെ ചില വിഷമതകളാണ് ശ്രീവിദ്യ പങ്കുവയ്ക്കുന്നത്. തനിക്ക് ഓര്‍മ്മ വച്ചപ്പോള്‍ മുതല്‍ അച്ഛന്‍ വിദേശത്താണ്. അമ്മ എന്നെ പ്രെഗ്നന്റ് ആയിരുന്നപ്പോള്‍ പോയ അച്ഛന്‍ എനിക്ക് മൂന്നു വയസ്സ് പ്രായം ഉള്ളപ്പോളാണ് എന്നെ ആദ്യം കാണുന്നത്. ഗള്‍ഫില്‍ നിന്ന് അച്ഛന്‍ നാട്ടിലെത്തിയപ്പോള്‍ ഞാനും കസിന്‍ സഹോദരിയും ഒന്നിച്ച് നില്‍ക്കുകയാണ്.

ഇതില്‍ മകള്‍ ഏതാണെന്ന് അച്ഛന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ഗള്‍ഫുകാരന്റെ മക്കള്‍ ഭയങ്കര ലക്കി ആണെന്നാണ് എല്ലാവരുടെയും വിശ്വാസം, എല്ലാം ഉണ്ട്.
പക്ഷേ ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ പോയ അച്ഛന്‍ പിന്നീട് വരുന്നത് ഞാന്‍ പ്ലസ് ടു വില്‍ എത്തിയപ്പോഴാണ്. പാവാട പ്രായത്തില്‍ നിന്നും ചുരിദാര്‍ ഇടുന്ന പ്രായത്തിലേക്ക് എത്തിയപ്പോഴും അച്ഛന് എന്നെ തിരിച്ചറിയാന്‍ പറ്റുന്നില്ല.

കുഞ്ഞുനാള്‍ മുതല്‍ ഞാന്‍ അച്ഛനെഴുതിയ കത്തുകള്‍ അവിടെയുണ്ട്. കേരളത്തിലെ അറുപത് ശതമാനം പ്രവാസികളുടെ വീട്ടിലെ കാര്യം ഇതാണ്. കാണുമ്പോള്‍ വലിയ ആഡംബരമൊക്കെയാണ്. പക്ഷേ അച്ഛന്‍ ഞങ്ങളുടെ വളര്‍ച്ചയൊന്നും കണ്ടിട്ടില്ല. ഇപ്പോഴും അത് മിസ് ചെയ്യുന്നുണ്ടെന്നും ശ്രീവിദ്യ പറയുന്നു.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇതാര് മത്സ്യകന്യകയോ? ഷംന കാസിമിന്റെ ഫോട്ടോഷൂട്ട് തകര്‍ത്തു
Next post മോഹന്‍ലാലിന്റെ ലുക്കിന് പിന്നിലുള്ള രഹസ്യം വെളിപ്പെടുത്തുകയാണ് നടി അന്‍സിബ