എന്തൊക്കെയാണ് ആ വേണ്ടാതീനങ്ങള്‍?മക്കള്‍ക്ക് വേണ്ടി പൊട്ടിത്തെറിച്ച് ഇന്ദ്രജിത്തും പൂര്‍ണ്ണിമയും

Read Time:2 Minute, 47 Second

നിങ്ങള്‍ നിങ്ങളുടെ കുട്ടിയില്‍ ആത്മവിശ്വാസക്കുറവും അപകര്‍ഷതാ ബോധവും സൃഷ്‌ടിച്ചിട്ടുണ്ടോ? ഒന്നോര്‍ത്തു നോക്കൂ? അതിനു നിങ്ങള്‍ കാരണക്കാരായിട്ടുണ്ടെങ്കില്‍, അതെപ്പോള്‍, എങ്ങനെ എന്ന് ഓര്‍മ്മ വരുന്നില്ലെങ്കില്‍ ഇന്ദ്രജിത്തും പൂര്‍ണ്ണിമയും അവതരിപ്പിക്കുന്ന ഈ വീഡിയോ കണ്ടു നോക്കൂ.ഇതില്‍ പറയുന്ന കാര്യങ്ങള്‍ നിങ്ങള്‍ എപ്പോഴെങ്കിലും കുട്ടിയോട് പറഞ്ഞിട്ടുണ്ടോ? ഇതില്‍ പറയുന്ന കാര്യങ്ങളില്‍ എന്തെങ്കിലും നിങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ടെങ്കില്‍ ഇനി ആവര്‍ത്തിക്കാതിരിക്കുക. കുട്ടി സ്വയം താന്‍ മറ്റുള്ളവരെക്കാളും കഴിവ് കുറഞ്ഞയാള്‍ എന്ന തോന്നല്‍ ഉണ്ടാക്കാന്‍ കൂരമ്പ്‌ തറച്ച, മുന്‍വിചാരമില്ലാതെ പറഞ്ഞ, മാതാപിതാക്കളുടെ ഒരു വാക്ക് മതിയാവും.

കുട്ടികളുടെ മുന്നില്‍ വച്ച്‌ പറയാന്‍ പാടില്ലാത്ത കാര്യങ്ങള്‍ മാത്രമല്ല, അവരുടെ മുന്നില്‍ ഒരിക്കലും സംഭവിച്ചുകൂടാത്ത സന്ദര്‍ഭങ്ങളെ പറ്റിയും പൂര്‍ണ്ണിമയും ഇന്ദ്രജിത്തും പറയുന്നുണ്ട്. “വേണ്ടാട്ടോ… കുട്ടികളോട് പറയാന്‍ പാടില്ലാത്ത ചില വേണ്ടാതീനങ്ങളുണ്ട്. ചെയ്യാന്‍ പാടില്ലാത്തതും.


അതില്‍ പലതും അവരെ മുറിപ്പെടുത്തിയേക്കാം. വിപരീതഫലം ഉണ്ടാക്കിയേക്കാം. എന്തൊക്കെയാണ് ആ വേണ്ടാതീനങ്ങള്‍?” ഇതാണ് പൂര്‍ണ്ണിമ നല്‍കുന്ന ക്യാപ്‌ഷന്‍.ആണ്‍കുട്ടി എന്ന് പറഞ്ഞ് അവരില്‍ ആണ്‍കോയ്മ വളര്‍ത്താതിരിക്കാനും, പെണ്‍കുട്ടി എന്ന പേരില്‍ അടങ്ങിയൊതുങ്ങി വളര്‍ന്നേ പറ്റൂ എന്ന് നിര്‍ബന്ധം പിടിക്കാതിരിക്കാനും ശ്രദ്ധിക്കണമെന്ന് വീഡിയോയില്‍ പറയുന്നു.രണ്ടു പെണ്‍കുട്ടികളുടെ അച്ഛനമ്മമാരാണ് പൂര്‍ണ്ണിമയും ഇന്ദ്രജിത്തും. മക്കള്‍ക്ക് സ്വാതന്ത്ര്യവും കഴിവും പ്രകടിപ്പിക്കാന്‍, അവരെ ആത്മവിശ്വാസമുള്ളവരായി വളര്‍ത്താന്‍ കഴിഞ്ഞതിനെക്കുറിച്ച്‌ പൂര്‍ണ്ണിമ മുന്‍പ് പറഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ട്രെന്‍ഡിംഗായി സ്‌റ്റൈലിഷ് ആന്‍ഡ് ഗ്ലാമര്‍ ലുക്കിലുളള അനാര്‍ക്കലി മരക്കാര്‍ ഫോട്ടോഷൂട്ട്
Next post മറ്റൊരു വെെറല്‍ ഫോട്ടോഷൂട്ടുമായി മഹാദേവന്‍ തമ്പി ,ഇത്തവണ മഹാദേവന്‍ തമ്പിയുടെ ക്യാമറയ്ക്ക് മുന്നിലെത്തുന്നത് മലയാളികള്‍ക്ക് സുപരിചിതരായ മൂന്ന് പേരാണ്