എന്നെ സഹിക്കാന്‍ നിനക്കേ സാധിക്കൂള്ളൂ, സ്‌നേഹ ചുംബനം നല്‍കി നടി ഷഫ്‌ന

Read Time:1 Minute, 41 Second

ഭര്‍ത്താവിനൊപ്പമുള്ള പ്രണയനിമിഷം പങ്കുവെച്ച് നടി ഷഫ്‌ന. ഏഴാം വിവാഹ വാര്‍ഷിക ദിനത്തില്‍ ഭര്‍ത്താവിനെ ചുംബിക്കുന്ന ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് താരം. തന്റെ ജീവിതത്തെ വിചാരിച്ചതിലും ഏറ്റവും സുന്ദരവും സന്തോഷകരവും ആകര്‍ഷണീയവുമാക്കിയെന്നാണ് താരം കുറിക്കുന്നത്.

എന്റെ ജീവിതത്തെ ഞാന്‍ വിചാരിച്ചതിലും ഏറ്റവും സുന്ദരവും സന്തോഷകരവും ആകര്‍ഷണീയവുമാക്കി മാറ്റിയതിന് നന്ദി ഇക്ക. എന്നെ ഈ ലോകത്ത് നിങ്ങളെപ്പോലെ മറ്റാര്‍ക്കും മനസിലാക്കാനോ എന്റെ ചെയ്തികളും സഹിക്കാനോ കഴിയില്ല. എന്നെയും എന്റെ ജീവിതത്തെയും എല്ലായ്‌പ്പോഴും മനോഹരമാക്കാന്‍ നിങ്ങള്‍ ചെയ്ത കാര്യങ്ങള്‍ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. നിങ്ങളോടൊപ്പമുള്ളപ്പോള്‍ എന്റെ ജീവിതത്തില്‍ ഒരു കുറവും എനിക്ക് അനുഭവപ്പെടാറില്ല. അല്ലാഹു എനിക്ക് തന്ന സ്‌നേഹത്തിന്റേയും സന്തോഷത്തിന്റേയും ഒരുകെട്ട് മധുരമാണ് നിങ്ങള്‍.

മരണം വരെ അത് എന്റെ ഹൃദയത്തില്‍ ഏറ്റവും സുരക്ഷിതമായി സൂക്ഷിക്കുമെന്ന് ഞാന്‍ ഉറപ്പാക്കും. ഞാന്‍ നിന്നെ വളരെയധികം സ്‌നേഹിക്കുന്നു. സന്തോഷകരമായ വാര്‍ഷികം, ഷഫ്‌ന കുറിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *

Previous post പാമ്പിനെ വെച്ച് നഗ്നത മറച്ച് വിശ്വസുന്ദരിയുടെ ഫോട്ടോഷൂട്ട്
Next post സ്വര്‍ണം ആരെങ്കിലും കടത്തട്ടെ, പാലം വിഴുങ്ങിയവര്‍ക്ക് പറയാന്‍ അവകാശമില്ല, രൂക്ഷവിമര്‍ശനവുമായി ജോയ് മാത്യു