“എന്റെ അച്ഛൻ ഈ യാത്ര ആരംഭിച്ചിട്ട് 3 വർഷം ആയി” ; വൈറലായി കല്യാണിയുടെ വാക്കുകൾ !

Read Time:3 Minute, 13 Second

“എന്റെ അച്ഛൻ ഈ യാത്ര ആരംഭിച്ചിട്ട് 3 വർഷം ആയി” ; വൈറലായി കല്യാണിയുടെ വാക്കുകൾ !

ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾ വളരെ ആകാംഷയോടെ കാത്തിരിയ്ക്കുന്ന ചലച്ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. 100 കോടി ബജറ്റിൽ നിർമ്മിയ്ക്കുന്ന ചിത്രം സംവിധാനം ചെയ്തിരിയ്ക്കുന്നത് പ്രിയദർശൻ ആണ്. നിരവധി മുൻനിര താരങ്ങളെ കൊണ്ട് സമ്പന്നമായ ചിത്രത്തെ തേടി ഇന്നിപ്പോൾ ദേശീയ അവാർഡുകളും എത്തിക്കഴിഞ്ഞു.

തീയറ്ററിൽ എത്തുന്നതിനു മുൻപ് തന്നെ ദേശിയ അവാർഡുകൾ സ്വന്തമാക്കിയ മരക്കാർ മുമ്പുള്ളതിലും അതികം പ്രതീക്ഷയാണ് ആരാധകർക്ക് നൽകുന്നത്. ഇന്നിപ്പോൾ ദേശിയ അവാർഡ് കരസ്ഥമാക്കിയ പ്രിയദര്ശനെയും സിദ്ധാർഥിനെയും കുറിച്ച് കല്യാണി പറയുന്ന വാക്കുകളാണ് ചർച്ചയാകുന്നത്.

ഇരുവർക്കുമൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് താരം ഇരുവരെക്കുറിച്ചും വാചാലയായിരിയ്ക്കുന്നത്. “അവിശ്വസനീയമാംവിധം വലിയ ദിവസം! മാരക്കറിന്റെ ഭാഗമായ എനിക്ക് കുടുംബം പോലെയുള്ള മറ്റെല്ലാവർക്കും പുറമെ . ഞങ്ങൾ 3 പേരും ഒരു സിനിമയ്‌ക്കായി ഒത്തുചേർന്നത് ഇതാദ്യമാണ്, ഈ വിധത്തിൽ ഇത് അംഗീകരിക്കപ്പെടുന്നത് ലോകം കാണുമെന്നാണ്. ഈ പ്രോജക്റ്റ് എനിക്ക് എന്താണ് ഉദ്ദേശിച്ചതെന്ന് വിവരിക്കാൻ വാക്കുകൾക്ക് കഴിയില്ല. വളരെ അഭിമാനവും സന്തോഷവും. എന്റെ അച്ഛൻ ഈ യാത്ര ആരംഭിച്ചിട്ട് 3 വർഷം ആയി. നിങ്ങൾ ഇത് കണ്ടെത്തിയപ്പോൾ ഞാൻ കരഞ്ഞു.” എന്നായിരുന്നു ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത്.

മറക്കാറിന്റെ ഷൂട്ടിങ് സെറ്റിൽ വെച്ചുള്ള ചിത്രമാണ് അത്. അടുത്ത സഹോദരനും അച്ഛനും നടുവിലായി കാറിനു മുകളിൽ ഇരിയ്ക്കുന്ന കല്യാണിയുടെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു താരം കുറിച്ചത്. ” എന്റെ രണ്ട് പ്രധാന പുരുഷന്മാരെക്കുറിച്ച് അഭിമാനിക്കുന്നു! (ഇടത്) മികച്ച പ്രത്യേക ഇഫക്റ്റുകൾ (വലത്) മികച്ച ഫീച്ചർ ഫിലിം .തിയോയും അഭിമാനിക്കുന്നു” എന്നായിരുന്നു താരം കുറിച്ചത്. നിരവധി ആളുകളാണ് കല്യാണിയുടെ പോസ്റ്റ് ഇതിനോടകം തന്നെ കണ്ടിരിയ്ക്കുന്നത്. നിരവധി കമന്റുകളും ചിത്രങ്ങൾക്ക് താഴെയായി എത്തിയിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

Previous post ദൈവത്തിന്റെ കരസ്പർശനം, ബാബുരാജിനെ തേടിയെത്തി ജോലിയും അംഗീകാരങ്ങളും സമ്മാനങ്ങളും
Next post അമ്മയെ പോലെ സുന്ദരിയായി മഞ്ജുവിന്റെയും ദിലീപിന്റെയും മകൾ മീനാക്ഷി