എല്ലാ തവണയും മുടങ്ങാതെ വോട്ട് ചെയ്യുന്ന മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഇത്തവണ വോട്ട് ചെയ്യാൻ പറ്റിയില്ല , ഇതായിരുന്നു കാരണം

Read Time:2 Minute, 43 Second

മലയാളത്തിന്റെ മെഗാസ്റ്റാർ ആണ് നടൻ മമ്മൂട്ടി നിരവധി സിനിമകളിലൂടെ ശ്രദ്ധയമായ കഥപത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു മോഹൻലാലിനെ അപേക്ഷിച്ച് വളരെ ഗൗരവക്കാരനായിട്ടാണ് മമ്മൂട്ടി അറിയപ്പെടുന്നത്. മോഹൻലാൽ എല്ലാവരോടും സൗമ്യനായിചിരിച്ച് കളിച്ചു ഇടപെടുമ്പോൾ മമ്മൂട്ടി എല്ലാവരെയും അകലത്തിൽ നിർത്താറാണ് പതിവ്.

എന്നാൽ കാണും പോലെയല്ല മമ്മൂട്ടിയെന്നാണ് അടുപ്പക്കാർ പറയുന്നത് കാണുബോൾ ഉള്ള ഗൗരവം മാത്രമേ ഉള്ളുവെന്നും പാവത്തനായ ആളാണ് അദ്ദേഹം എന്നുമാണ് ഇവർ പറയാറുള്ളത് സാധാരണക്കാരൻ ആയ മനുഷ്യൻ ഉണ്ടെന്നു അദ്ദേഹം നിരവധി തവണ തെളിയിച്ചിട്ടുമുണ്ട്

എന്നാൽ ഇപ്പോൾ മലയാളത്തിന്റെ പ്രിയ നടന് ഇത്തവണ തിരഞ്ഞെടുപ്പിൽ വോട്ടിലാത്ത സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത് വോട്ടർ പട്ടികയിൽ ഇത്തവണ നമ്മുടെ മെഗാസ്റ്റാറിന്റെ പേര് അപ്രത്യക്ഷ്യമാണ് തനിക്ക് വോട്ടില്ല എന്ന കാര്യം വോട്ടർ പട്ടിക പരിശോധിച്ചപ്പോൾ ആണ് മമ്മൂട്ടി അറിഞ്ഞത് മമ്മൂട്ടി സാധാരണ പനമ്പിള്ളി നഗറിലെ ബൂത്തിലാണ് വോട്ട് ചെയ്യാറ് വോട്ടർ പട്ടികയിൽ നിന്ന് മമ്മൂട്ടിയുടെ പേര് ഒഴിവാക്കപ്പെട്ടത് എന്ത് കൊണ്ടാണെന്നു സംബന്ധിച്ച കാര്യങ്ങൾ ഇപ്പോഴും വ്യക്തമല്ല

അധികൃതരിൽ നിന്നും അദ്ദേഹത്തിന് ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ ഒന്നുംതന്നെ ലഭ്യമായിട്ടുമില്ല മമ്മൂട്ടി നാട്ടിലെത്തി സാധാരണ ഓരോ തിരഞ്ഞെടുപ്പിലും ഷൂട്ടിംഗ് തീരക്കുകൾക്കിടയിലും വോട്ട് രേഖപെടുത്താറുമുള്ളതുമാണ് , ഇത്തവണയാണ് ആദ്യമായി വോട്ട് ചെയ്യാതെ ഇരിക്കുന്ന ഒരു സാഹചര്യം ഉണ്ടാവുന്നത് , വോട്ട് നമ്മുടെ അവകാശമാണ് അത് ഒരിക്കലും പാഴാക്കരുത് എന്ന് എല്ലാ തിരഞ്ഞെടുപ്പ് സമയത്തും എല്ലാവര്ക്കും സന്ദേശം നൽകുന്ന ആൾ കൂടിയാണ് മമ്മൂട്ടി.

Leave a Reply

Your email address will not be published. Required fields are marked *

Previous post പാർവതിയുടെ പുലി കളി മാത്രമല്ല നല്ല ഗ്ലാമർ ഫോട്ടോഷൂട്ടും തരംഗമാവുന്നു ! ഇൻസ്റ്റാഗ്രാമിൽ ഫോട്ടോസ് വൈറൽ ആവുന്നു
Next post പാലുകാച്ചൽ കഴിഞ്ഞ കൊച്ചിലെ സ്വന്തം ഫ്ലാറ്റിൽ അനുശ്രീ , പുതിയ ഫ്ളാറ്റ് വാങ്ങി; വിഡിയോ കാണാം .