എഴുത്തുകാരനെ വരെ മാറ്റാന്‍ നിര്‍ദ്ദേശിച്ചു, ഡിമാന്റുകള്‍ കൂടിയപ്പോള്‍ ഊമപെണ്ണിന് ഉരിയാടപയ്യനില്‍ നിന്ന് ദിലീപിനെ മാറ്റുകയായിരുന്നുവെന്ന് വിനയന്‍

Read Time:2 Minute, 41 Second

ദിലീപിനെതിരെ പല വിഷയത്തിലും മുന്നോട്ട് വന്ന സംവിധായകനാണ് വിനയന്‍. ജയസൂര്യ ആദ്യമായി മലയാളത്തിലെത്തിയ ചിത്രമായിരുന്നു ഊമപെണ്ണിന് ഉരിയാട പയ്യന്‍. ചിത്രത്തില്‍ വിനയന്‍ നായകനായി കണ്ടിരുന്നത് ദിലീപിനെയായിരുന്നു. കാവ്യ-ദിലീപ് കോമ്പനീഷനായിരുന്നു ഉദ്ദേശിച്ചത്.

എന്നാല്‍, എഴുത്തുകാരനെ മാറ്റണമെന്നതടക്കമുള്ള ഡിമാന്റുകള്‍ ദിലീപ് മുന്നോട്ട് വച്ചു. സിനിമയുടെ ക്യാപ്റ്റന്‍ ഡയറക്ടറാണ് എന്ന് വിശ്വസിയ്ക്കുന്ന ഒരാളാണ് ഞാന്‍. ഡയറക്ടറെ ചോദ്യം ചെയ്യുന്ന നായകനെ ഞാന്‍ വിലമതിയ്ക്കില്ല. ദിലീപിന് നല്‍കിയ അഡ്വാന്‍സ് തിരികെ വാങ്ങിച്ച് ജയസൂര്യയെ നായകനാക്കുകയായിരുന്നുവെന്നും വിനയന്‍ പറയുന്നു.

തന്റെ ഏഴ് സിനിമകളില്‍ ദിലീപായിരുന്നു നായകന്‍. അയാള്‍ സൂപ്പര്‍ താരമായപ്പോള്‍ പിന്നെ ഡിമാന്റുകള്‍ വെയ്ക്കുവാന്‍ തുടങ്ങി. അയാളുടെ വഴിയ്ക്ക് പോകുവാന്‍ തനിയ്ക്കു താത്പര്യമില്ല. നല്ല പിള്ളയായി നടിച്ച് കുറെ അവാര്‍ഡുകള്‍ വാങ്ങാനും, ലോബിയുടെ ഭാഗമാകാനുമൊന്നും തനിയ്ക്കു താത്പര്യമില്ലെന്നും വിനയന്‍ വ്യക്തമാക്കുന്നു.

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് താന്‍ ദിലീപിന് അനുകൂലമായ നിലപാടെടുത്തു എന്ന വാര്‍ത്തകളേയും വിനയന്‍ നിഷേധിച്ചു. ഒപ്പം ‘അത് തെറ്റായ വാര്‍ത്തയാണ്. ഞാനൊരിയ്ക്കിലും ഈ വിഷയത്തില്‍ ആരെയും പിന്തുണച്ച് സംസാരിച്ചിട്ടില്ല. സൂപ്പര്‍ താരങ്ങള്‍ക്കു പോലും എന്നോട് വിരോധം തോന്നാനുളള പ്രധാന കാരണക്കാരന്‍ ദിലീപാണ്. എങ്കിലും അയാള്‍ വീണ് കിടക്കുമ്പോള്‍ ചവിട്ടാന്‍ ഞാന്‍ തയ്യാറല്ല. നടിയെ ആക്രമിയ്ക്കപ്പെട്ട വിഷയം വന്നപ്പോള്‍ എന്നെ ഒരുപാട് പേര്‍ ചര്‍ച്ചയ്ക്കു വിളിച്ചിരുന്നു. എന്നാല്‍ ഞാന്‍ അതില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറിയിരുന്നുവെന്നും വിനയന്‍ പറയുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Previous post സ്റ്റീല്‍ ഗ്ലാസില്‍ നിന്നാണ് സിനിമയിലെ വിവേചനം തുടങ്ങുന്നത്, ബിനീഷ് ബാസ്റ്റിന്‍ പറയുന്നു
Next post ചിലത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു, വിവേചനം നേരിട്ടതിനെക്കുറിച്ച് നടി സ്വാസിക