എഴുപതു വര്‍ഷത്തിലാദ്യമായി വിഎസ് വോട്ട് ചെയ്യാനെത്തില്ല, എകെ ആന്റണിയും വോട്ട് ചെയ്യില്ല

Read Time:2 Minute, 12 Second

മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനും എകെ ആന്റണിയും ഇത്തവണ വോട്ട് ചെയ്യില്ല. ആലപ്പുഴ പുന്നപ്ര വടക്ക് പഞ്ചായത്ത് എട്ടാം വാര്‍ഡിലാണു വിഎസിന്റെയും കുടുംബാംഗങ്ങളുടെയും വോട്ട്. ഈ തിരഞ്ഞെടുപ്പില്‍ പോളിങ് ബൂത്ത് മാറി. പറവൂര്‍ സാന്ത്വനം ബഡ്‌സ് സ്‌കൂളിലാണു ബൂത്ത്.നിലവില്‍ തിരുവനന്തപുരത്തുള്ള വിഎസിന് ആരോഗ്യപരമായ കാരണങ്ങളാല്‍ ഇത്രയും ദൂരം യാത്ര ചെയ്യുന്നതിന് ഡോക്ടര്‍മാരുടെ വിലക്കുണ്ട്. ആ സാഹചര്യത്തിലാണ് വോട്ടെടുപ്പില്‍ നിന്നും വിട്ടു നില്‍ക്കുന്നത്.

70 വര്‍ഷത്തിനിടെ ഇതാദ്യമായാണ് വിഎസ് ഒരു തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. 1951ലെ ആദ്യ പാര്‍ലമെന്റ് തിരഞ്ഞെടുപ്പു മുതല്‍ എല്ലാ തിരഞ്ഞെടുപ്പിലും വിഎസ് വോട്ട് ചെയ്തിട്ടുണ്ടെന്നും അരുണ്‍കുമാര്‍ പറഞ്ഞു.

യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടായ സാഹചര്യത്തില്‍ തപാല്‍ വോട്ടിന് അനുമതി തേടിയെങ്കിലും അത് അനുവദിക്കാനാവില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചെന്നാണ് വിഎസിന്റെ മകന്‍ വി.എ.അരുണ്‍ കുമാര്‍ അറിയിച്ചത്. തപാല്‍ വോട്ട് അനുവദിക്കാന്‍ സാങ്കേതിക തടസ്സമുള്ളതിനാല്‍ ഖേദിക്കുന്നെന്ന് ഉദ്യോഗസ്ഥര്‍ വിഎസിന്റെ കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ട്.

അതേസമയം, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയും വോട്ട് ചെയ്യില്ല. ശാരീരിക അവശതകള്‍ കാരണമാണ് ഇത്തവണ വോട്ട് ചെയ്യാന്‍ സാധിക്കാത്തത്. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയിലാണ് അദ്ദേഹത്തിന് വോട്ടുള്ളത്.

 

 

Leave a Reply

Your email address will not be published. Required fields are marked *

Previous post സാരി അഴകില്‍ സെക്‌സിയായി നടി ഹണി റോസ്
Next post സിക്സുകള്‍ അടിക്കുവാനാകുമെന്ന എക്സ്-ഫാക്ടര്‍ ഉള്ളതിനാല്‍ സഞ്ജുവിന് മൂന്നാം ടി20യിലും അവസരം നല്‍കണം – കൈഫ്