കഥാപാത്രത്തിനു അനുയോജ്യമായ വസ്ത്രധാരണം പിന്തുടര്‍ന്ന നിത്യ സ്വകാര്യ ജീവിതത്തില്‍ അടിമുടി മാറി

Read Time:3 Minute, 39 Second

ബാലതാരമായി സിനിമയില്‍ എത്തി പിന്നീട് ജന ശ്രദ്ധ ആകര്‍ഷിച്ച നടിയാണ് നിത്യ മേനന്‍. എട്ടാം വയസില്‍ മങ്കി ഹു ടൂ മച്ച്‌ എന്ന ഇന്ത്യന്‍ ഇംഗ്ലീഷ് ചിത്രത്തിലൂടെ അരങ്ങേറ്റം നടത്തി. തുടര്‍ന്ന് 2008ല്‍ ആകാശഗോപുരം എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടാണ് മലയാള സിനിമയില്‍ ചുവടുറപ്പിച്ചത്. അതിനു ശേഷം തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിലൂടെ തെന്നിന്ത്യന്‍ പ്രേക്ഷകരുടെ ഇഷ്ട താരമായി നിത്യ മാറി.തുടുത്ത മുഖവും ചുരുണ്ട മുടിയിഴകളും ആരെയും മോഹിപ്പിക്കുന്ന ചിരിയും നിത്യക്ക് നിരവധി ആരാധകരെ നേടിക്കൊടുത്തു.

കഥാപാത്രത്തിനു അനുയോജ്യമായ വസ്ത്രധാരണം പിന്തുടര്‍ന്ന നിത്യ സ്വകാര്യ ജീവിതത്തിലും സാധാരണ വേഷങ്ങള്‍ മാത്രം തിരഞ്ഞെടുത്തു. പക്ഷെ ഇന്ന് താരം അടിമുടി മാറി കഴിഞ്ഞു. അതീവ ഗ്ളാമറസായി താരം രംഗത്ത് വന്നുതുടങ്ങി.ജെ ഡബിള്‍യൂ എഫ് എന്ന മാഗസിനു വേണ്ടിയുള്ള ഫോട്ടോ ഷൂടിലൂടെയാണ് നിത്യയുടെ പുതിയ രൂപം പുറത്ത് വന്നിരിക്കുന്നത്. താന്‍ ശരീര സൗന്ദര്യത്തിന് അമിത പ്രാധാന്യം നല്‍കാറില്ല എന്നാണ് മുന്‍പൊരു അഭിമുഖത്തില്‍ പറഞ്ഞത്. എന്നാല്‍ കഴിഞ്ഞയിടെ ഒരു പ്രൊഡ്യൂസര്‍ നിത്യയെ ബുക്ക്‌ ചെയ്യാന്‍ എത്തി. പക്ഷെ തടിച്ച നടിയുടെ രൂപം കണ്ട് പ്രൊഡ്യൂസര്‍ സ്ഥലം കാലിയാക്കി. ഇത് മനസിലാക്കിയ നടി തന്റെ മേനിയഴക് നില നിര്‍ത്താനുള്ള വ്യായമത്തിലേക്ക് കടന്നു. ശരീരസൗന്ദര്യം തിരിച്ചുപിടിച്ചതോടെ ആ പ്രൊഡ്യൂസര്‍ നിത്യയെ അന്വേഷിച്ചു വീണ്ടും വന്നു എന്നാണ് പുതിയ വാര്‍ത്തകള്‍.അടുത്തതായി നിത്യ അഭിനയിക്കുന്നത് സ്വവര്‍ഗരതിയെ ആസ്പദമാക്കിയുള്ള ഒരു സിനിമയിലാണ്. ഇതിനായിട്ടാവാം മേനിയഴക് കൂട്ടിയത്. വസ്ത്രധാരണത്തിലും വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്.

വിവാഹത്തിന് താന്‍ വലിയ പ്രാധാന്യം ഒന്നും നല്‍കിയിട്ടില്ല എന്ന് നടി നേരത്തെ വ്യക്തമാക്കിയിരുന്നു. അതെസമയം കന്നഡ നടന്‍ കിച സുദീപ്പുമായി നിത്യ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. നിത്യയെ സ്വന്തമാക്കാന്‍ കിച്ച സുദീപ് വിവാഹ ബന്ധം വരെ വേര്‍പെടുത്തി എന്ന തരത്തിലാണ് വാര്‍ത്തകള്‍ വരുന്നത്. എന്നാല്‍ നിത്യ ഇതിനെ കുറിച്ച്‌ പ്രതികരിക്കാന്‍ കൂട്ടാക്കിയിട്ടില്ല. എന്ത് തന്നെയായാലും തന്റെ ക്യൂട്ട് വസ്ത്രധാരണ രീതിയിലേക്ക് നിത്യ മാറി കഴിഞ്ഞു. നടിയുടെ ഇനിയുള്ള വേഷങ്ങളും സിനിമകളും എന്തൊക്കെ രീതിയില്‍ ആകുമെന്ന് കാത്തിരുന്നു തന്നെ കാണണം.Dailyhunt

Leave a Reply

Your email address will not be published. Required fields are marked *

Previous post താരപുത്രിയുടെ ചിത്രം വൈറലാകുന്നു,പ്രായം കൂടി വരുന്നതിന് അനുസരിച്ച്‌ അമ്മ മഞ്ജു വാര്യരെ പോലെ
Next post അങ്ങനെ സസ്പെന്‍സ് പുറത്തായി ,തനിക്ക് സമ്മാനിച്ച അനുഭവത്തെ പറ്റി പറഞ്ഞറിയിക്കാനാവില്ലെന്നും ഒരുപാട് നന്ദിയുണ്ടെന്നും ജൂഡിനോട് ധന്യ വര്‍മ്മ