കരിയറില്‍ ആദ്യമായിട്ടാണ് ഇങ്ങനെയൊരു അനുഭവം ഉണ്ടാകുന്നത്, ആസിഫ് അലി മനസ്സ് തുറക്കുന്നു

Read Time:1 Minute, 39 Second

നടി ഭാവനയ്‌ക്കൊപ്പം നായകനായി അഭിനയിച്ചതിനെക്കുറിച്ച് ആസിഫ് അലി പറയുന്നു. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും ഭാവനയും ആസിഫും നല്ല സുഹൃത്തുക്കളാണ്. ഇരുവരും ഒന്നിലേറെ സിനിമകളില്‍ അഭിനയിച്ചു കഴിഞ്ഞു. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്റെ ചിത്രീകരണ സമയത്ത് ഭാവനയോട് എല്ലാവരും ചോദിച്ചത് നായകന്‍ ആരാണെന്നായിരുന്നു. കര്‍ണ്ണാടകയില്‍ വെച്ചായിരുന്നു ചിത്രീകരണം.

നിരവധി പേരായിരുന്നു ഭാവനയെ കാണാനായെത്തിയത്. നായകന്‍ ആരാണെന്ന് ചോദിച്ചവരോട് എന്നെ കാണിച്ചപ്പോള്‍ അയ്യേ ഇവനാണോ നായകനെന്നായിരുന്നു അവരുടെ ചോദ്യം. കളര്‍ഫുള്‍ ഷര്‍ട്ടൊക്കെ ഇട്ടായിരുന്നു ആ ചിത്രത്തിനായി ഉപയോഗിച്ചത്.

ഭാവനയുടെ നായകനായി എന്നെ അംഗീകരിക്കാന്‍ അവര്‍ക്ക് മടിയായിരുന്നു. അവരുടെ സംസാരം കേട്ട് ഞാനും ചമ്മിയിരുന്നു. കരിയറില്‍ ആദ്യമായിട്ടായിരുന്നു ഇത്തരത്തിലൊരു അനുഭവമുണ്ടായത്. ചിത്രത്തില്‍ ആസിഫിന്റെ കരിയറിലെ തന്നെ തികച്ചും വ്യത്യസ്തമാര്‍ന്ന കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചത്. ആസിഫിന് കരിയര്‍ ബെസ്റ്റായി ഓമനക്കുട്ടനെത്തിയത് അടിക്കടിയുള്ള പരാജയത്തിന് ശേഷമായാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post കുഞ്ചാക്കോ ബോബന്‍ പാടിയ തെരഞ്ഞെടുപ്പ് ഗാനം പങ്കുവെച്ച് രമേശ് പിഷാരടി
Next post ‘അങ്ങനെ ഞങ്ങള്‍ മൂന്ന് പേരായി, 2021 ജനുവരിയില്‍ വരും’ …2020ല്‍ ഏറ്റവും കൂടുതല്‍ ലൈക്ക് നേടിയ ട്വീറ്റ്