കഴിക്കാം ലാലേട്ടന്റെ കൈകൊണ്ടൊരു മീന്‍ പൊരിച്ചത്

Read Time:2 Minute, 13 Second

അഭിനയത്തിന് പുറമേ, പാട്ടും ഡാന്‍സും വരയും എഴുത്തുമെല്ലാമായി നിറഞ്ഞു നില്‍ക്കുകയാണ് താരരാജാവ്.താരത്തിന്റെ അടുത്ത സുഹൃത്തുക്കള്‍ക്കിടയില്‍ തന്റെ പാചകകലയിലെ വൈദഗ്ധ്യവും താരം പുറത്തെടുക്കാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് മീന്‍ പൊരിക്കുന്ന മോഹന്‍ലാലിന്റെ വിഡിയോ ആണ്.അടുത്തിടെ ദുബായിലേക്ക് നടത്തിയ യാത്രയ്ക്കിടെയാണ് താരം പാചകത്തിനായി അടുക്കളയില്‍ കയറിയതും മാന്‍ പൊരിക്കുന്നതും ലാലേട്ടന്റെ സുഹൃത്തും വ്യവസായിയുമായ സമീര്‍ ഹംസയാണ് വീഡിയോ ഇന്‍സ്‌റാഗ്രാമിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ചൂടന്‍ സാധനമാണ്, തൊടരുത് എന്ന അടിക്കുറിപ്പിലാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. വെള്ള ഷര്‍ട്ടും ചുവപ്പ് പൈജാമയും ധരിച്ചാണ് ലാലേട്ടന്‍ കുക്കിങില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പശ്ചാത്തലത്തില്‍ ജസ്റ്റിന്‍ ബീബറിന്റെ ‘ഇന്റെന്‍ഷന്‍സ്’ എന്ന ഗാനവും കേള്‍ക്കാം.


ദൃശ്യം 2ന്റെ ഷൂട്ടിങിന് ശേഷമാണ് ഐപിഎല്‍ ഫൈനല്‍ കാണാന്‍ മോഹന്‍ലാല്‍ ദുബായിലേക്ക് പറന്നത്. ബോളിവുഡ് സൂപ്പര്‍താരം സഞ്ജയ് ദത്തിനും കുടുംബത്തിനുമൊപ്പമായിരുന്നു താരത്തിന്റെ ദീപാവലി ആഘോഷം. തുടര്‍ന്ന് കേരളത്തിലേക്ക് മടങ്ങിയെത്തി താരം ബി ഉണ്ണികൃഷ്ണന്റെ ‘ആറാട്ട്’ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Previous post ആരാധകരെ ചിരിപ്പിച്ച് കീര്‍ത്തി സുരേഷിന്റെ വിഡിയോ
Next post സുരേഷ്‌ഗോപിയെക്കൊണ്ട് പച്ച എലിയെ കഴിപ്പിച്ച് സംവിധായകന്‍ ഭദ്രന്‍