കുഞ്ചാക്കോ ബോബന്‍ പാടിയ തെരഞ്ഞെടുപ്പ് ഗാനം പങ്കുവെച്ച് രമേശ് പിഷാരടി

Read Time:2 Minute, 20 Second

തെരഞ്ഞെടുപ്പ് കാലം പാരഡിപ്പാട്ടുകളുടെ കൂടി കാലമാണ്.ആസ്വാദകര്‍ ഏറെ ഇഷ്ടപ്പെടുന്ന ഗാനങ്ങക്കൊക്കെ ഇക്കാലത്ത് പാരഡിപ്പാട്ടുകള്‍ ഇറങ്ങാറുണ്ട്. പിതിവു പോലെ എല്ലാം പാര്‍ട്ടികളും തങ്ങളുടെ വികസന പ്രവര്‍ത്തനങ്ങളും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമൊക്കെ ഉയര്‍ത്തിക്കാട്ടി പാരഡി പാട്ടുകള്‍ ഇറക്കുന്ന തിരക്കില്‍ തങ്ങളുടെ സ്ഥാനാര്‍ഥികളെ എന്ത് വില കൊടുത്തും വിജയിപ്പിക്കാനുറച്ചാണ് സ്ഥാനാര്‍ഥികള്‍.സമൂഹമാധ്യമങ്ങളിലെ സ്ഥിതിയും വ്യത്യസ്ഥമല്ല. എന്നാല്‍ അതില്‍ നിന്ന് ഒക്കെ വ്യത്യസ്തമായ ഒരു പാരടിപ്പാട്ടാണ് സമൂഹമാധ്യമങ്ങളില്‍ പ്രചാരം നേടുന്നത്.പാട്ടിന്റെ സവിശേഷത എന്നതിലുപരി അത് പാടിയ ആളുടെ പേരിലാണ് ഈ ഗാനം ശ്രദ്ധയമാകുന്നത്.

ഇപ്പോഴിതാ നടന്‍ കുഞ്ചാക്കോ ബോബന്‍ പാടുന്ന ഒരു തെരഞ്ഞെടുപ്പ് ഗാനം പങ്കുവെച്ചിരിക്കുകയാണ് നടനും സുഹൃത്തുമായ രമേശ് പിഷാരടി.വീഡിയോയ്‌ക്കൊപ്പം പിഷാരടി കുറിച്ചതിങ്ങനെയാണ് ,’വരികള്‍ക്കും ട്യൂണിനും ഇഷ്ടമുള്ള വഴിക്ക് പോകാം. ഭരണഘടന അതനുവദിക്കുന്നുണ്ട്”.


രസകരമായ കമന്റുകള്‍ കൊണ്ടും പോസ്റ്റുകള്‍ കൊണ്ടും സോഷ്യല്‍ മീഡിയയിലും പ്രേക്ഷരെ ചിരിപ്പിക്കാന്‍ രമേശ് പിഷാരടി ശ്രദ്ധിക്കാറുണ്ട്. ക്യാപ്ഷന്‍ സിംഹമേ എന്നാണ് അദ്ദേഹത്തെ സോഷ്യല്‍ മീഡിയ വിളിക്കാറുള്ളത്. ഏതായാലും ആ വിളിയില്‍ കാര്യമുണ്ടെന്ന് തെളിയിക്കുന്നതാണ് പുതിയ വീഡിയോയും അതിന്റെ ക്യാപ്ഷനും. വരികള്‍ ഒരു വഴിക്കും ട്യൂണ്‍ മറ്റൊരു വഴിക്കും പോകുന്ന ഗാനരംഗം പ്രേക്ഷകരെ ചിരിപ്പിക്കുമെന്നുറപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഗോസിപ്പ് വാര്‍ത്തകളെ കുറിച്ച് പ്രതികരിച്ച് റിമി ടോമി
Next post കരിയറില്‍ ആദ്യമായിട്ടാണ് ഇങ്ങനെയൊരു അനുഭവം ഉണ്ടാകുന്നത്, ആസിഫ് അലി മനസ്സ് തുറക്കുന്നു