കുഞ്ഞനിയന് ചോറൂകൊടുത്ത് പാറുക്കുട്ടി, വൈറലായി ചിത്രങ്ങളും വീഡിയോയും

Read Time:2 Minute, 6 Second

ചുരുങ്ങിയ സമയംകൊണ്ടാണ് ജനമനസുകളില്‍ ഇടംപിടിച്ച ബേബി അമേയയെ അരിയാത്ത മലയാളികള്‍ ആരുംത്തന്നെയുണ്ടാകില്ല.അമേയ എന്ന പേരിനെക്കാളും പ്രേക്ഷകര്‍ക്ക് പരിചിതം പാറുക്കുട്ടിയെന്ന പേരാണ്.ഉപ്പും മുളകും എന്ന ജനപ്രിയ ടെലിവിഷന്‍ സീരിയലില്‍ ബാലു-നീലു ദമ്പതികളുടെ അഞ്ചാമത്തെ കുട്ടിയായി എത്തിയ ബേബി അമേയയുടെ പേരില്‍ ഫാന്‍സ്‌ക്ലബ് പോലുമുണ്ട്.ഒരുപക്ഷേ ഇന്ന് കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സെലിബ്രിറ്റിയായിരിക്കും ഉപ്പും മുളകും എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ പാറുക്കുട്ടി.

പാറുക്കുട്ടിയുടെ വിശേഷങ്ങളെല്ലാം ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന ആരാധകര്‍ അടുത്തിടെ പാറുവിന് ഒരു കുഞ്ഞനിയന്‍ ജനിച്ചതും ആഘോഷമാക്കിയിരുന്നു.അനില്‍-ഗംഗ ലക്ഷ്മി ദമ്പതികളുടെ രണ്ടാമത്തെ മകളാണ് അമേയ. ഉപ്പുംമുളകും താരം പാറുകുട്ടിയായ അമേയയുടെ അനിയന്റെ ചോറൂണ് ചടങ്ങിലെ ചിത്രങ്ങളും വീഡിയോയും ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്കുന്നത്.

പാറുക്കുട്ടിക്ക് ബോര്‍ അടിക്കാതെ ഒപ്പം കളിയ്ക്കാന്‍ ചേച്ചി അനിഘക്കൊപ്പം ഒരനിയനെക്കൂടി കിട്ടിയിരിക്കുകയാണ്.വീട്ടില്‍ ചക്കി എന്ന വിളിപ്പേര് എല്ലാവരും പാടെ മറന്നിരിക്കുകയാണ് .പാറു എന്ന പേര് എല്ലാവരും ഏറ്റെടുത്തതോടെ വീട്ടുക്കാരും പാറുക്കുട്ടി എന്നാണ് ഇപ്പോള്‍ വിളിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post കുഞ്ഞുമാലഖക്ക് ജന്മം നൽകി ഡാനി എന്ന അച്ഛൻ
Next post വാഗമണ്ണിന്റെ തണുപ്പില്‍ അശ്വിനോട് ചേര്‍ന്ന് മിയ,ചിത്രങ്ങള്‍ പകര്‍ത്തി സഹോദരി ജിനി