കുഞ്ഞുമാലഖക്ക് ജന്മം നൽകി ഡാനി എന്ന അച്ഛൻ

Read Time:2 Minute, 21 Second

ട്രാൻസ്ജെൻഡർ ആയ നിരവധി പേർ ഇന്ന് നമ്മുടെ സമൂഹത്തിൽ ജീവിക്കുന്നുണ്ട് .ഒരു ഘട്ടം കഴിയുമ്പോൾ സ്വന്തമായ ഒരു കുഞ്ഞ് എന്ന ആഗ്രഹം അവരിൽ ഉടലെടുക്കുന്നു .അങ്ങനെ അവരിൽ പലരും അച്ഛനും അമ്മയും ആയി മാറാറുണ്ട് . അങ്ങനെ അച്ഛൻ ആയി മാറിയ ഡാനി മറ്റുള്ളവരിൽ നിന്ന് അല്പം വേറിട്ട് നിൽക്കുന്നു .

പുരുഷൻ ആകാൻ മനസ്സുകൊണ്ടും ശരീരം കൊണ്ടും തയ്യാറായ ഡാനിക്ക് ശരീരത്തിലെ സ്തനങ്ങൾ നീക്കുക എന്നത് യാതൊരുവിധ മാനസികപ്രശ്നങ്ങളും സൃഷ്ടിച്ചില്ല. എന്നാൽ അപ്പോഴും സ്വന്തമായി ഒരു കുഞ്ഞ് എന്ന സ്വപ്നം ഉള്ളിൽ നിലനിൽക്കുന്നതുകൊണ്ടാകാം ഡാനി ഗർഭപാത്രവും വജൈനയുടെ മാറ്റാൻ ശ്രമിച്ചില്ല. കുഞ്ഞുങ്ങളെ ഏറെ ഇഷ്ടപ്പെടുന്ന ഡാനി അങ്ങനെ ലിയുടെ അച്ഛനായി .ലോകത്തിൽ ആദ്യത്തെ ട്രാൻസ്ജെന്ഡർ ഡാഡി ഡാനി അല്ലെങ്കിലും, ഡാനിയെ ലോകം അറിയാൻ കാരണമായത് മനോജ് വെള്ളനാടിന്റെ ഫെയ്സ്ബുക്ക് പോസ്റ്റാണ് .

https://youtu.be/Ln7E7aWSbJ4
ഒരു സ്ത്രീ അമ്മയാകുമ്പോൾ അനുഭവിക്കുന്ന അതേ വികാരങ്ങളും വിചാരങ്ങളും ഡാനിയേലും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അമ്മയാണെന്ന് അറിഞ്ഞ നിമിഷം മുതൽ താനനുഭവിച്ച എല്ലാം ഡാനി ഫേസ്ബുക്ക് പേജിലൂടെ ലോകത്തെ അറിയിച്ചിരുന്നു .തൻറെ കുഞ്ഞിന് യാതൊരു കുറവും ഉണ്ടാകാതിരിക്കാൻ ആദ്യം നൽകേണ്ട പാലായ മുലപ്പാൽ കൊളസ്ട്രോൾ ഉൾപ്പെടെ ഡാനി കരുതിയിരുന്നു .ട്രാൻസ്ജെൻഡർ ആളുകൾ മറ്റുള്ളവരെപ്പോലെ സാധാരണക്കാർ തന്നെയാണെന്നും നമ്മളെപ്പോലെ തന്നെ അവർക്കും വികാരവിചാരങ്ങൾ സമാനമാണെന്നും പറഞ്ഞു തരികയാണ് ഡാനി തൻറെ സ്വന്തം ജീവിതത്തിലൂടെ.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഉജാല കുപ്പിടെ മൂട് കട്ട് ചെയ്തത് പോലെ…പുതിയ ചിത്രവുമായി അനശ്വര രാജന്‍
Next post കുഞ്ഞനിയന് ചോറൂകൊടുത്ത് പാറുക്കുട്ടി, വൈറലായി ചിത്രങ്ങളും വീഡിയോയും