കുടുംബപ്രേഷകരുടെ പ്രിയതാരം മേഘ്‌ന ഇപ്പോള്‍ നേരിടുന്നത് ആരാധകരുടെ വിമര്‍ശനങ്ങള്‍

Read Time:1 Minute, 47 Second

ചന്ദനമഴയെന്ന സീരിയലിലൂടെയെത്തി മലയാളികളുടെ മനം കവര്‍ന്ന നടിയാണ് അമൃത എന്ന വിളിപ്പേര് ലഭിച്ച മേഘ്‌നാ വിന്‍സെന്റ്.തനി നാടന്‍ പെണ്‍കുട്ടിയായെത്തിയ മേഘ്‌നയെ വളരെ വേഗംത്തന്നെ കുടുംബപ്രേഷകര്‍ ഉള്‍ക്കൊണ്ടു.ഒരു അഭിനേത്രി എന്നതിലുപരി നല്ലൊരു നര്‍ത്തകി കൂടിയായ മേഘ്‌ന നിരവധി സ്റ്റേജ് ഷോകളിലൂടെയും നമ്മുടെ മനം കവരാന്‍ എത്തിയിരുന്നു.

വിവാഹശേഷം സിനിമാമേഖലയില്‍ നിന്ന് താരം തമിഴ് സിനിമകളില്‍ ഇപ്പോള്‍ സജീവമാണ്.മലയാളത്തിലേക്ക് തിരിച്ചുവരാനുള്ള ആഗ്രഹം താരം വെളിപ്പെടുത്തിയും കഴിഞ്ഞു.വിവാഹജീവിതം പരാജയമായിരുന്ന നടി തന്റെ യൂട്യൂബ് ചാനല്‍ ആയ സ്റ്റുഡിയോ ബോക്‌സിലൂടെയാണ് തന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നത്.എന്നാല്‍ കഴിഞ്ഞ കുറേ നാളുകളായി ഈ ചാനലില്‍ മേഘ്‌നയിടുന്ന വിഡിയോകള്‍ക്കെല്ലാം പരിഹാസ കമന്റുമായാണ് ആരാധകര്‍ എത്തുന്നത്.അടുത്തിടെയായി താരം പങ്കുവെയ്ക്കുന്ന വിഡീയൊകള്‍ക്കെല്ലാം ഓവര്‍ എക്‌സ്‌പ്രെഷന്‍ ആണെന്നാണ് പരക്കെ ഉയരുന്ന ഒരു ആക്ഷേപം.അതിന് പുറമെ വിവാഹമോചനത്തിന്റെ വേദന മറകക്ാനാണോ ഇത്തരം ഓവര്‍ രിയാക്ഷന്‍ വീഡിയോകള്‍ ചെയ്യുന്നതെന്നും കമന്റുമായെത്തുന്നവര്‍ ചോദിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post പത്ത്മിനിറ്റ് വീഡിയോയുമായി പേര്‍ളി ,ഏറ്റെടുത്ത് ആരാധകര്‍
Next post സുഹാന ഖാന്റെ വിഷമത്തിന് കാരണം തിരക്കി ആരാധകര്‍