കൃത്യതയുള്ള ജീവിതത്തിൽ നിന്ന് മാത്രമേ നമുക്ക് വിജയം കണ്ടെത്താൻ പറ്റു അല്ലെങ്കിൽ അത് എപ്പോഴും കല്ലുകടിയായി നിൽക്കുമെന്ന് പ്രിയാരാമൻ

Read Time:3 Minute, 6 Second

ഒരു സമയത്ത് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായ നടിമാരിൽ ഒരാളായിരുന്നു പ്രിയ രാമൻ. സ്റ്റൈലിഷ് റോളുകളിലും വീട്ടമ്മയായും നിറഞ്ഞാടിയ പ്രിയ രാമൻ ഇന്ന് സിനിമ വിട്ട് സീരിയൽ തിരഞ്ഞെടുത്തതിനുള്ള കാരണം. വ്യക്തിജീവിതത്തിലെ താളപിഴകൾ തന്നെയാണ്.

തമിഴ് സൂപ്പർസ്റ്റാർ രജനീകാന്ത് നിർമ്മിച്ച വള്ളി എന്ന സിനിമയിലൂടെ സിനിമാ പ്രവേശനം നടത്തി പിന്നീട് തെന്നിന്ത്യൻ സിനിമാലോകത്തെ മുഴുവൻ മനംകവർന്ന താരറാണി ആയിരുന്നു പ്രിയ രാമൻ. മലയാളത്തിൽ പ്രിയ രാമന്റെ കൂടെ അഭിനയിക്കാത്ത സൂപ്പർസ്റ്റാറുകൾ ഉണ്ടായിരുന്നില്ല. സിനിമയിൽ മിന്നിത്തിളങ്ങുന്ന സമയത്തായിരുന്നു നടനായ രഞ്ജിത്തുമായുള്ള പ്രണയം. പ്രണയം വിവാഹത്തിൽ എത്തിയപ്പോൾ സിനിമയോട് പ്രിയരാമൻ വിടപറഞ്ഞു.എന്നാൽ അധികകാലം വേണ്ടിവന്നില്ല സിനിമയാണ് തന്റെ ജീവിതം എന്ന് മനസ്സിലാക്കാൻ. കുടുംബ ജീവിതത്തിലെ താളപ്പിഴകൾ കാരണം രണ്ടുപേരും ഒരു വർഷം കൊണ്ട് തന്നെ വേർപിരിയാൻ തയ്യാറായി. കൃത്യതയുള്ള ജീവിതത്തിൽ നിന്ന് മാത്രമേ നമുക്ക് വിജയം കണ്ടെത്താൻ പറ്റു അല്ലെങ്കിൽ അത് എപ്പോഴും കല്ലുകടിയായി നിൽക്കുമെന്ന് പ്രിയാരാമൻ ഓർമിപ്പിക്കുന്നു.

ആ ബന്ധം വേർപിരിയുമ്പോൾ മാനസികമായി നല്ല സമ്മർദ്ദം ഉണ്ടായിരുന്നു ദൈവത്തെയും കുട്ടികളെയും കുറിച്ച് മാത്രമേ ചിന്തിച്ചിരുന്നുള്ളൂ എന്നാൽ എല്ലാറ്റിനും കൂടെ മാതാപിതാക്കൾ ഉണ്ടായിരുന്നു. ഒരാൾ ജീവിതത്തിൽ അനുഭവിക്കേണ്ടതിന്റെ എല്ലാ ഘട്ടവും അനുഭവിച്ച ആളാണ് പ്രിയ രാമൻ. അതുകൊണ്ടുതന്നെ ഇനി ജീവിതത്തിൽ തോൽക്കുകയില്ല എന്ന് തീരുമാനിച്ചു കൊണ്ടാണ് പ്രിയ വീണ്ടും സ്ക്രീനിലേക്ക് തിരിച്ചുവന്നത്.തമിഴ് സീരിയലുകളിലെ സ്ഥിരം സാന്നിധ്യമായ പ്രിയ രാമൻ ഇപ്പോൾ തമിഴിലെ മികച്ച റേറ്റിങ്ങ് ഉള്ള സീരിയലിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയാണ്. സിനിമാ മേഖലയിൽ ഇനി തിരിച്ചു വരുമെന്നും നല്ല കഥാപാത്രത്തെ കിട്ടിയാൽ അഭിനയിക്കുമെന്നും ആണ് പ്രിയ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post വെെശാലി’യിലെ ക്ലാസിക് റൊമാന്റിക് രംഗങ്ങൾ പുനർജനിച്ചിരിക്കുന്നു,സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ട ഫോട്ടോഷൂട്ട്
Next post ലോകത്തിലെ ഏറ്റവും ശക്തയായ ഏഴുവയസുകാരി,കഴിഞ്ഞതിനെ കുറിച്ചോ വരാനുള്ളതിനെ കുറിച്ചോ താൻ ചിന്തിക്കാറില്ലെന്നും റൊറി