ക്രിസ്തുമസ് ഡാന്‍സ് കവറുമായി ഒരുകൂട്ടം അച്ചന്‍മാര്‍

Read Time:1 Minute, 34 Second

മണ്ണിന്റെയും വിണ്ണിന്റെയും സമാധാനത്തിനായി ഉണ്ണിയേശു പിറന്നതിന്റെ ഭാഗമായാണ് ലോകജനത ക്രിസ്തുമസിനെ കൊണ്ടാടുന്നത്.പരസ്പരം ആശംസകള്‍ അറിയിച്ചും നന്മകള്‍ നേര്‍ന്നും മറ്റൊരു ക്രിസ്തുമസ് കാലം കൂടി വന്നെത്തിയിരിക്കുകയാണ്. പള്ളികളിലെ അള്‍ത്താരയില്‍ നിന്ന് വിശ്വാസികള്‍ക്ക് പുരോഹിതന്‍ ആശംസ അറിയിക്കുന്ന രീതിയൊക്കെ മാറി മറിയുന്നു.കോറോണകാലം ആയതുകൊണ്ട് ആശംസകളുമായി വീടുകളിലേക്ക് പോകാനും കഴിയാതെ വന്നിരിക്കുന്നു. ഈ സാഹചര്യത്തില്‍ പുതുപുത്തന്‍ ഒരു ആശയവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു കൂട്ടം അച്ചന്‍മാര്‍.

ഒരു ഡാന്‍സ് കവറിലൂടെയാണ് കുറച്ച് അച്ചന്മാര്‍ ക്രിസ്തുമസ് ഇപ്രാവശ്യം ആഘോഷമാക്കിയിരിക്കുന്നത്.നിരവധി ഡാന്‍സ് കവറുകള്‍ നമ്മള്‍ കണ്ടിട്ടുണ്ടെങ്കിലും അതില്‍ നിന്ന് കുറച്ചു വ്യത്യസ്തമാണ് ഈ ഡാന്‍സ് വിഡിയോ.പാട്ടിനൊപ്പം താളം തെറ്റാതെ ഒരു പോലെ ചുവടുവെച്ചു പോകുന്ന ഈ അവതരണം ഒരുപക്ഷെ പ്രേക്ഷകര്‍ക്കും കര്‍ത്താവിനും പുതുമ ഉണര്‍ത്തുന്നത് തന്നെയായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Previous post നസീര്‍ സംക്രാന്തിയ്‌ക്കൊപ്പം സുബി സുരേഷ് ഒളിച്ചോടി
Next post കൈയ്യടി നേടി ഉണ്ണി ലാലുവിന്റെ മ്യൂസിക്ക് വീഡിയോ