ചങ്ക്സ് എന്ന സിനിമയിൽ കോളേജ് അധ്യാപികയായ ജോളി മിസ് ഇനി നായിക

Read Time:2 Minute, 17 Second

സംവിധായകൻ ഒമര്‍ ലുലു ഒരുക്കിയ ചങ്ക്സ് എന്ന സിനിമയിൽ കോളേജ് അധ്യാപികയായ ജോളി മിസ് ആയി അഭിനയിച്ച നടി രമ്യ പണിക്കര്‍ ഇനി നായിക. പ്രവീണ്‍ റാണയെ നായകനാക്കി സാന്‍റോ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘ചോരന്‍’ എന്ന സിനിമയിലാണ് രമ്യ നായികയായെത്തുന്നത്. ഒരേ മുഖത്തിലൂടെ സിനിമാ ലോകത്തേക്കിയ രമ്യ ഇതിനകം മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ അഭിനയിച്ചിട്ടുണ്ട്.

റാണാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ പ്രജിത് കെ എം നിര്‍മ്മിച്ച് സാന്‍റോ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘ചോരന്‍’ എന്ന സിനിമയിൽ നായികയായി എത്താൻ ഒരുങ്ങുകയാണ് രമ്യ. സ്റ്റാന്‍ലി ആന്‍റണി കഥ തിരക്കഥ സംഭാഷണമെഴുതുന്ന ചിത്രത്തിൽ പ്രവീൺ റാണയാണ് നായകൻ.കൂടാതെ രമ്യ നായികയാകുന്ന മൂന്നു ചിത്രങ്ങൾ കൂടി ഉടൻ ചിത്രീകരണം ആരംഭിക്കാനിരിക്കുകയാണ്. തമിഴിൽ നിന്നുൾപ്പെടെ ഏതാനും സിനിമകളിലേക്ക് രമ്യയ്ക്ക് ക്ഷണം ലഭിച്ചിട്ടുമുണ്ട്. കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍റെ തമിഴ്പതിപ്പിലും രമ്യ അഭിനയിച്ചിട്ടുണ്ട്. സിനിമ പുറത്തിറങ്ങാനിരിക്കുകയുമാണ്.

Remya Panicker

ചങ്ക്സിൽ കുട്ടികളുടെ ആരാധനാ പാത്രമായ ജോളി മിസ്സായി ശ്രദ്ധേയമായ വേഷമാണ് രമ്യ പണിക്കർ അവതരിപ്പിച്ചത്. സണ്‍ഡേ ഹോളിഡെയ്സ്, മാസ്റ്റർ പീസ്, ഹദിയ, ഇര, മാഫി ഡോണ, ഒരു യമണ്ടൻ പ്രേമകഥ, പൊറിഞ്ചു മറിയം ജോസ്, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ സിനിമകളിലും രമ്യ അഭിനയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Previous post സ്‌കൂളുകള്‍ തുറക്കുന്നു, പരീക്ഷകള്‍ മാര്‍ച്ച് 17ന്
Next post ഇതെന്താ ഗിഫ്റ്റ്‌ പേപ്പറില്‍ പൊതിഞ്ഞ പേര്‍ളിയോ? വയര്‍ എവിടെപ്പോയി, പേര്‍ളിയുടെ ഗ്ലാമറസ് ഫോട്ടോ