ചിലത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു, വിവേചനം നേരിട്ടതിനെക്കുറിച്ച് നടി സ്വാസിക

Read Time:2 Minute, 30 Second

പുരസ്‌കാരങ്ങള്‍ക്കു പിന്നാലെ നടി സ്വാസിക തിരക്കോട് തിരക്കാണ്. അതേസമയം, സിനിമയില്‍ സൈബര്‍ ബുള്ളിയിംഗ് ഉണ്ടെന്ന് നടി പറയുന്നു. സീരിയലില്‍ നിന്നും സിനിമയില്‍ എത്തുന്നവര്‍ വിവേചനം നേരിടാറുണ്ടെന്ന് നടി വ്യക്തമാക്കി. ഇത് ചെറിയ രീതിയിലൊന്നുമല്ല. ചിലത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നുവെന്നും സ്വാസിക പറയുന്നു.

എന്നെ സംബന്ധിച്ച് കരിയറിന്റെ തുടക്കം സിനിമയിലൂടെയായിരുന്നു. പിന്നെ ഒരു ഇടവേളയ്ക്ക് ശേഷമാണ് ഞാന്‍ സീരിയല്‍ ചെയ്തത്. ഇപ്പോള്‍ വീണ്ടും ഞാന്‍ സിനിമ ചെയ്യുകയാണ്. വിവേചനങ്ങളൊക്കെ ഞാനും പലതരത്തില്‍ നേരിട്ടിട്ടുണ്ട്. തുടക്കത്തില്‍ ചെറിയ മാനസിക വിഷമം ഉണ്ടായിരുന്നെങ്കിലും അര്‍ഹിക്കുന്ന അവണനയോടെ അതെല്ലാം തള്ളിക്കളയാന്‍ സാധിച്ചു. പിന്നെ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ഈ പ്രസ്നം ഒന്നും നേരിടേണ്ടി വന്നിട്ടില്ല. സീരിയല്‍ കണ്ടിട്ട് എന്റെ പ്രകടനം ഇഷ്ടമായി അവരുടെ സിനിമയിലേക്ക് എന്നെ വിളിച്ചവരും ധാരാളമുണ്ടെന്നും സ്വാസിക പറഞ്ഞു.

സൈബര്‍ ബുള്ളിയിംഗ് ഒക്കെ മലയാള സിനിമയിലുണ്ട്. ക്ഷമയെ പരീക്ഷിക്കുന്ന തരത്തിലുള്ള സൈബര്‍ ബുള്ളിയിംഗിന് ഞാന്‍ ഇരയായിട്ടുണ്ട്. ഇതൊന്നും ഇനിയും സഹിക്കാന്‍ പറ്റില്ലെന്ന് കണ്ടാണ് സൈബര്‍ സെല്ലിനെ ഞാന്‍ സമീപിച്ചത്. സൈബര്‍ ബുള്ളിയിംഗ് പുരുഷന്‍മാര്‍ മാത്രം നടത്തുന്ന ഒന്നല്ല. ഇതില്‍ സ്ത്രീകളും ഉണ്ട്. സൈബര്‍ ബുള്ളിയിംഗ് നടത്തുന്ന സ്ത്രീകളും ധാരാളമുണ്ട്. ഇത്തരക്കാരെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടി എടുക്കണം. ഇനിയുള്ള കാലഘട്ടത്തില്‍ പരസ്പര ബഹുമാനത്തോടെ ജീവിക്കാന്‍ കുട്ടിക്കാലം മുതല്‍ കൗണ്‍സിലിംഗ് നല്‍കേണ്ടി വരുമെന്നും സ്വാസിക പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

Previous post എഴുത്തുകാരനെ വരെ മാറ്റാന്‍ നിര്‍ദ്ദേശിച്ചു, ഡിമാന്റുകള്‍ കൂടിയപ്പോള്‍ ഊമപെണ്ണിന് ഉരിയാടപയ്യനില്‍ നിന്ന് ദിലീപിനെ മാറ്റുകയായിരുന്നുവെന്ന് വിനയന്‍
Next post ഇവനെപ്പോലുള്ളവന്റെ കൂടെ ജീവിക്കേണ്ടിവരുന്ന സ്ത്രീയുടെ ഗതികേട്, ഇവനൊരു കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്, ജസ്ല പറയുന്നു