ചെമ്പരത്തി സീരിയലിലെ ജയന്തിയുടെ പഴമയുടെ പുതിയ ഫോട്ടോകൾ.. ഇതെന്ത്ചെമ്പരത്തി സീരിയലിലെ ജയന്തിയുടെ പഴമയുടെ പുതിയ ഫോട്ടോകൾ.. ഇതെന്ത് മാലാഖ ഭൂമിയിൽ ഇറങ്ങിയതാണോ എന്ന് ആരാധകർ. മാലാഖ ഭൂമിയിൽ ഇറങ്ങിയതാണോ എന്ന് ആരാധകർ.

Read Time:2 Minute, 53 Second

മലയാള സീരിയൽ രംഗത്ത് ശോഭിച്ചുകൊണ്ടിരിക്കുന്ന സുമി റാഷിഖിന്റെയും നവീൻ അറക്കലിന്റെയും പുതിയ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. തികച്ചും വ്യത്യസ്തമായ കോസ്റ്യൂമുകളിലാണ് രണ്ടുപേരും ക്യാമറക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

കസ്റ്റ മോഡലിംഗ് ന്റെ ഫോട്ടോഷൂട്ടിന് വേണ്ടിയാണ് രണ്ടു പേരും വേഷമണിഞ്ഞത്. അരവിന്ദ് വേണു ഫോട്ടോഗ്രഫിയാണ് ചിത്രം പകർത്തിയിട്ടുള്ളത്. കോസ്റ്യൂമൊരുക്കിയിരിക്കുന്നത് 3ഡേയ്‌സ് ഡിസൈൻ ആണ്. തികച്ചും ഒരു ഐതിഹാസിക ലുക്ക്‌ ആണ് ഫോട്ടോക്കുള്ളത്.

ഫോട്ടോഗ്രാഫിയിലെ എല്ലാ മേഖലകളിലും വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കുന്ന ഈ കാലത്ത്, സീരിയൽ രംഗത്ത് ശോഭിക്കുന്ന രണ്ട് താരങ്ങളുടെ ഫോട്ടോഷൂട്ട് എല്ലാംകൊണ്ടും വ്യത്യസ്തത നിറഞ്ഞതാണ്. ഇതിനകം ഫോട്ടോ വൈറലായി കഴിഞ്ഞിരിക്കുന്നു.

സീ തെലുങ്കിൽ ടെലികാസ്റ്റ് ചെയ്യുന്ന മുദ്ധ മന്ദാരം എന്ന സീരിയലിലെ റീമേക്കാണ് സീ മലയാളത്തിലെ ചെമ്പരത്തി സീരിയൽ. സുമേഷ് ചാത്തനൂർ എഴുതി ഡോക്ടർ എസ് ജനാർദ്ധനാണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്. 600 ൽ കൂടുതൽ എപ്പിസോഡുകൾ ഇതിനകം പൂർത്തിയാക്കി കഴിഞ്ഞു.

ചെമ്പരത്തി എന്ന സീരിയലിലെ ജയന്തി എന്ന കഥാപാത്രത്തെയാണ് സുമി രാശിക്ക് അവതരിപ്പിക്കുന്നത്. മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട കഥാപാത്രമാണ് ജയന്തി. ടിക്ടോക്കിലൂടെ ആണ് സുമി രാഷിഖ് മലയാളികൾക്കിടയിൽ ഏറെ പ്രശസ്തയായത്. ഇപ്പോൾ ഇൻസ്റ്റഗ്രാമിലൂടെ സജീവമാണ് താരം.

ഭാര്യ എന്ന സീരിയലിലും താരം വേഷമിട്ടിട്ടുണ്ട്.ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും, സീരിയലിലൂടെയാണ് നവീൻ അറക്കൽ കൂടുതൽ മലയാളികൾക്കിടയിൽ പ്രശസ്തനായത്. ഏഷ്യാനെറ്റിലെ അമ്മ എന്ന സീരിയൽ അർജുൻ എന്ന പോലീസ് കഥാപാത്രത്തെ മികച്ച നിലയിൽ അവതരിപ്പിച്ചു മലയാളികളുടെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post മക്കൾക്കും മരുമക്കൾക്കുമൊപ്പം സപ്തതി ആഘോഷിച്ച് ജഗതി ചേട്ടൻ ; വിഡിയോ
Next post 8 വര്‍ഷമായി ആശുപത്രിക്കിടക്കയിലായിരുന്നു, ആരാധകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി പ്രിയ നടി ശരണ്യ, കുറിപ്പ് വൈറല്