ജന്മനാ കാലുകൾക്ക് ശേഷിയില്ല, എന്നിട്ടും നിലത്തൂന്നി നിരങ്ങി അരുൺ നട്ടത് 50 വാഴകൾ: സല്യൂട്ട് നൽകി സോഷ്യൽ മീഡിയ

Read Time:2 Minute, 23 Second

ഇത്തിരി വേദനകളുടെ പേരിൽ വിധിയെ ഒത്തിരി പഴിക്കുന്നവർ കണ്ണുതുറന്നു കാണണം ഈ ജീവിതം. ശാരീരിക ബുദ്ധിമുട്ടുകൾ ജീവിതത്തെയൊട്ടാകെ വരിഞ്ഞു മുറുക്കുമ്പോഴും മണ്ണിൽ പണിയെടുത്തു ജീവിക്കുകയാണ് അരുൺ. ജന്മനാ കാലുകൾക്ക് ശേഷിയില്ല, വ്യക്തമായി സംസാരിക്കാൻ കഴിയില്ല, പരസഹായം ഇല്ലാതെ ഒരു ഗ്ലാസ് വെള്ളം പോലും കുടിക്കാൻ പറ്റില്ല. പക്ഷേ അരുൺ പരസഹായമില്ലാതെ മണ്ണിൽ കഠിനാദ്ധ്വാനം ചെയ്യുന്നു. സോഷ്യൽ മീഡിയയാണ് അരുണിന്റെ സമാനാതകളില്ലാത്ത അധ്വാനത്തെ വാഴ്ത്തി കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

ജന്മനാ കാലുകൾക്ക് ശേഷിയില്ല, വ്യക്തമായി സംസാരിക്കാൻ കഴിയില്ല, പരസഹായം ഇല്ലാതെ ഒരു ഗ്ലാസ് വെള്ളം പോലും കുടിക്കാൻ പറ്റില്ല.പക്ഷേ അരുൺ ഒറ്റക്ക് ആണ് ഇവിടെ 50 വാഴ വെച്ചത്.കൈകൾ നിലത്തൂന്നി നിരങ്ങി നീങ്ങി വേണം അരുണിന് സഞ്ചരിക്കാൻ.

ഇങ്ങനെയാണെങ്കിലും കൈക്കോട്ട് എടുത്ത് മണ്ണ് കിളച്ച് വാഴക്കന്ന് നടുമ്പോൾ അരുണിന് ഈ ശാരീരിക പരിമിതികൾ ഒന്നും പ്രശ്നമല്ല.ഇത് ആദ്യമായല്ല അരുൺ കൃഷി ചെയ്യുന്നത്. മറ്റൊരാൾ പാട്ടത്തിന് എടുത്ത സ്ഥലത്തിൽ കുറച്ച് ഭാഗത്ത് അരുണിന്റെ ആഗ്രഹം മനസ്സിലാക്കി കൃഷി ചെയ്യാൻ അനുവദിക്കുകയായിരുന്നു,അതിരാവിലെ തുടങ്ങും അരുൺ കൃഷിയിടത്തിൽ അധ്വാനം. ചെറിയ സഹായമൊക്കെ ഒപ്പം ഉള്ളവർ ചെയ്തു നൽകും.അരുൺ ഒരു ഊർജ്ജം ആണ്, പ്രചോദനം ആണ്. ശരീരം അല്ല, മനസ്സാണ് എല്ലാത്തിനും അടിസ്ഥാനവും കരുത്തും എന്ന് തെളിയിക്കുക ആണ് അരുൺ തൻ്റെ ജീവിതത്തിലൂടെ..

Leave a Reply

Your email address will not be published. Required fields are marked *

Previous post ‘ഡ്രീംസ് കം ട്രൂ’; 23 ലക്ഷത്തിന്റെ സ്പോർട്സ് ബൈക്ക് സ്വന്തമാക്കി ഉണ്ണിമുകുന്ദൻ, ചിത്രങ്ങൾ
Next post ഫോട്ടോഷൂട്ടിനിടെ കാല്‍ വഴുതി പുഴയിലേക്ക്; നടി ഹണി റോസ് രക്ഷപ്പെട്ടത് തലനാരിഴക്ക്, വീഡിയോ