ഞാന്‍ ഏറ്റവും കൂടുതല്‍ ബഹുമാനിക്കുന്ന രണ്ടു പേരാണ് മഞ്ജുവാര്യരും ദിലീപുമെന്ന് നവ്യാ നായര്‍

Read Time:1 Minute, 52 Second

വിവാഹശേഷം വീണ്ടും ശക്തമായ തിരിച്ചുവരിവിനൊരുങ്ങുകയാണ് നവ്യാ നായര്‍. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തീ എന്ന ചിത്രത്തിലൂടെയാണ് നടി രണ്ടാം വരവ് നടത്തുന്നത്. ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാളത്തിലെത്തുന്നത്. തന്റെ പ്രിയപ്പെട്ട നായികയെക്കുറിച്ച് നവ്യ പറയുകയാണ്.

താന്‍ ഏറ്റവും ബഹുമാനിക്കുന്ന സിനിമയിലെ നാല് വ്യക്തിത്വങ്ങളെക്കുറിച്ചാണ് നവ്യ പറയുന്നത്. അത് മറ്റാരുമല്ല, മഞ്ജു വാര്യര്‍, ദിലീപ്, സിബി സാര്‍, വേണു അങ്കില്‍ എന്നിവരാണ്. ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന നടിയാണ് മഞ്ജു വാര്യര്‍. മഞ്ജു ചേച്ചി വരും മുന്‍പേ ഉര്‍വശി ചേച്ചിയായിരുന്നു എന്റെ ഫേവറൈറ്റ്. അത് പോലെ സിനിമയില്‍ ഞാന്‍ ഏറ്റവുമധികം ബഹുമാനിക്കുന്ന മൂന്ന് വ്യക്തികളാണ് സിബി സാര്‍, ദിലീപേട്ടന്‍, വേണു അങ്കിള്‍,ഇവരുടെ കാല്‍ തൊട്ടു വണങ്ങിയിട്ടാണ് ഞാന്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുന്നത്.

ഇവരെക്കുറിച്ച് പറയുമ്പോള്‍ ഒരു സുഹൃത്ത് എന്ന് പോലും പറയാന്‍ കഴിയില്ല. അത്രയ്ക്ക് ബഹുമാനമാണ്. ഒരു നടിയെന്ന നിലയില്‍ എന്റെ ഏറ്റവും വലിയ ഭാഗ്യക്കേട് മമ്മൂക്കയ്ക്കും, മോഹന്‍ലാലിനുമൊപ്പം മികച്ച വേഷങ്ങള്‍ ചെയ്യാന്‍ കഴിയാതെ പോയതാണെന്നും നവ്യ പറയുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *

Previous post കേരളത്തിന് അഭിമാനം, ലോകത്തിലെ ശക്തരായ 12 വനിതകളില്‍ മന്ത്രി കെകെ ശൈലജയും
Next post അറംപറ്റിയതാണോ എന്നറിയില്ല,എന്നെ ദേണ്ടെ ആരോ OLX ല്‍ എടുത്തിട്ടിരിക്കുന്നു;രസകരമായ പോസ്റ്റ്‌ പങ്കുവെച്ച് ജിഷിന്‍