ഞാന്‍ ഷെയര്‍ ചെയ്തത് നല്ലൊരു ഫോട്ടോ, നിങ്ങള്‍ ചോദിച്ചത് വയറിലെ സ്‌ട്രെച് മാര്‍ക്കെവിടെയെന്ന്, ശ്രുതിയുടെ പ്രതികരണം

Read Time:3 Minute, 38 Second

സ്ത്രീകള്‍ക്കുനേരെയുള്ള പരിഹാസങ്ങളും അധിക്ഷേപങ്ങളും കൂടി വരുന്ന സാഹചര്യത്തില്‍ തന്റെ അനുഭവം പങ്കുവെച്ച് നടന്‍ നകുലിന്റെ ഭാര്യ ശ്രുതി. എന്റെ സാരിയിലുള്ള ഈ ചിത്രം പങ്കുവച്ചപ്പോള്‍ മനോഹരമായിട്ടുണ്ടെന്ന് മാത്രമാണ് ഞാന്‍ ആകെ ചിന്തിച്ചത്. ഞാന്‍ നന്നായി സാരി ഉടുത്തിട്ടുണ്ട്. ആളുകള്‍ക്ക് ഈ സാരി ഇഷ്ടപെടും, അവര്‍ അത് വാങ്ങാന്‍ ആഗ്രഹിക്കും എന്നൊക്കെ ആയിരുന്നു എന്റെ ചിന്ത. പക്ഷെ ആളുകളുടെ പ്രതികരണം എന്നെ തകര്‍ത്തു കളഞ്ഞു.

പ്രസവം കഴിഞ്ഞു മൂന്നു മാസത്തിനുള്ളില്‍ എങ്ങനെ ഞാന്‍ മെലിഞ്ഞു, എന്റെ സ്ട്രെച്ച് മാര്‍ക്കുകള്‍ എങ്ങനെ പോയി ഇതെല്ലാമായിരുന്നു പലര്‍ക്കും അറിയേണ്ടിയിരുന്നത്. ഞാന്‍ അതാണ്, ഞാന്‍ ഇതുമാണ്. പ്രസവസമയത്തെ ഭാരത്തിന്റെ ഒരു ഭാഗം ഇപ്പോഴും എന്നില്‍ ഉണ്ട്. എന്നിലിപ്പോഴും സ്ട്രെച്ച് മാര്‍ക്കുകള്‍ ഉണ്ട്. പഴയ വസ്ത്രങ്ങള്‍ എനിക്ക് പലപ്പോഴും പാകമാകാറില്ല. വലിയ സൈസില്‍ ഉള്ള വസ്ത്രങ്ങള്‍ വാങ്ങുമ്പോള്‍ ഞാന്‍ പലപ്പോഴും സങ്കടപ്പെടാറുണ്ട്. എന്റെ കക്ഷത്തില്‍ കറുപ്പ് നിറമുണ്ട്. എങ്കിലും ഞാന്‍ സ്ലീവ് ലെസ്സ് ധരിക്കാറുണ്ട്.

ഞാന്‍ ഇങ്ങനെയാണ് എന്ന് എന്നെ തന്നെ മനസിലാക്കിപ്പിക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടി വന്നു. ഇന്ന് ഞാന്‍ എന്താണോ അതിനെ ആണ് ഞാന്‍ സ്നേഹിക്കുന്നത് . ആളുകള്‍ എന്റെ ഉയരത്തെ പറ്റി കളിയാക്കുന്നത് കൊണ്ട് ഞാന്‍ കൂനി നടന്നിരുന്നു. എന്റെ മാറിടത്തിന്റെ വലുപ്പം എന്നെ പലപ്പോഴും ബോധവധിയാക്കിയിരുന്നു.. ഇതെല്ലം എന്നെ സാരമായി ബാധിച്ചിരുന്നു. പലപ്പോഴും നടുവേദനയും കാലു വേദനയും അസാധ്യമാകാറുണ്ട് .

നിങ്ങള്‍ നിങ്ങളെ തന്നെ ഇങ്ങനെ സമ്മര്‍ദ്ദത്തിലാക്കരുത് സ്ത്രീകളെ… ഗര്‍ഭകാലത്തും അതിനു ശേഷവും മാനസികവും ശാരീരികവുമായ ഒരുപാട് സമ്മര്‍ദ്ദങ്ങളിലൂടെ നിങ്ങള്‍ കടന്നു പോയതാണ് .. ഭാരം കുറക്കുന്നതും സ്ട്രെച്ച് മാര്‍ക്കുകള്‍ കളയുന്നതും നിങ്ങളുടെ അവസാനത്തെ പരിഗണന ആകണം . അമ്മയാകുന്നത് എളുപ്പമല്ല. എന്തിനാണ് നിങ്ങള്‍ ആ മാര്‍ക്കുകള്‍ ഇല്ലാതാക്കാന്‍ നോക്കുന്നത്. യുദ്ധങ്ങളില്‍ നിന്നുണ്ടായ മുറിവുകള്‍ ആളുകള്‍ ആഘോഷിക്കുന്നു. എന്തു കൊണ്ട് പ്രസവത്തിനു ശേഷമുള്ളതിനെ അങ്ങനെ അഘോഷിച്ചു കൂടാ. ഭാരം കുറച്ച ശേഷവും ആ പാടുകള്‍ എന്തുകൊണ്ട് കൂടെ കൊണ്ട് നടന്നു കൂടാ. നിങ്ങള്‍ എന്താണെന്നും നിങ്ങളുടെ കരുത്ത് എന്താണെന്നുമാണ് ആ പാടുകള്‍ സൂചിപ്പിക്കുന്നത്. ആരെയും, നിങ്ങളുടെ ഭര്‍ത്താവിനെ പോലും നിങ്ങളെ പുച്ഛിക്കാന്‍ അനുവദിക്കരുത്.

 

View this post on Instagram

 

A post shared by Sruti Nakul (@srubee)

Leave a Reply

Your email address will not be published. Required fields are marked *

Previous post അങ്ങനെ സസ്പെന്‍സ് പുറത്തായി ,തനിക്ക് സമ്മാനിച്ച അനുഭവത്തെ പറ്റി പറഞ്ഞറിയിക്കാനാവില്ലെന്നും ഒരുപാട് നന്ദിയുണ്ടെന്നും ജൂഡിനോട് ധന്യ വര്‍മ്മ
Next post ഷൂട്ട് കഴിഞ്ഞ് നോക്കിയപ്പോള്‍ മോഹന്‍ലാലിന്റെ ദേഹത്ത് പുഴുവിനെയാണ് കണ്ടത്, ലാല്‍ അങ്ങനെയാണ്, നടന്‍ കുണ്ടറ ജോണി പറയുന്നു