ഞാൻ വ്യത്യസ്ത ആവാൻ ആഗ്രഹിക്കുന്നു,വൈറലായി വിവാദ നായിക അർച്ചനയുടെ ഫോട്ടോ

Read Time:2 Minute, 33 Second

ഒരുപക്ഷേ ഫോട്ടോഷൂട്ട് കാരണം ഏറ്റവും കൂടുതൽ വിവാദ നായികയായി മാറിയ ആളായിരിക്കാം അർച്ചന. തന്റെ ഹോട്ട് ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിനെ തുടർന്നു സദാചാരവാദികളുടെ ആക്രമണത്തിനിരയായ വ്യക്തിയാണ് അർച്ചന.വിവാദ ഫോട്ടോഷൂട്ടിന് ശേഷം ഒരുപാട് സൈബർ ആക്രമണങ്ങൾ നേടിയിട്ടും, തന്റെടത്തോടെ ക്യാമറക്ക് മുമ്പിൽ ലൈവ് വന്നു വിമർശകരെ പൊളിച്ചടക്കുകയും ചെയ്തിരുന്നു.

എനിക്കും എന്റെ വീട്ടുകാർക്കും ഇല്ലാത്ത പ്രശ്നം നിങ്ങൾക്ക് എന്തിനാണെന്നായിരുന്നു താരത്തിന്റെ ചോദ്യം.വർഷങ്ങളായി മോഡൽ രംഗത്ത് സജീവമാണ് അർച്ചന. വിവാദ ഫോട്ടോഷൂട്ടിലൂടെ ജനങ്ങൾ തിരിച്ചറിഞ്ഞെങ്കിലും, അതിനേക്കാൾ മുമ്പ് തന്നെ താരം പല ഹോട്ട് ഫോട്ടോഷൂട്ട്കളിൽ മോഡലായി തിളങ്ങിയിട്ടുണ്ട്.

താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ക്രിസ്മസ് സ്പെഷ്യൽ ഫോട്ടോകളാണ് താരം ഇൻസ്റ്റഗ്രാമിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ചുവന്ന ഡ്രസ്സിൽ സാന്താക്ലോസ് തൊപ്പി വെച്ചുള്ള താരത്തിന്റെ ഫോട്ടോ നിമിഷനേരംകൊണ്ട് വൈറലായിരിക്കുകയാണ്.

“ചുവന്ന വസ്ത്രത്തെക്കാളും ആകർഷണീയമായ ഒന്നുമില്ല” , ” ചുവപ്പാണ് എല്ലാ വിഷമത്തിനും മരുന്ന്”എന്ന തലക്കെട്ടോടെയാണ് താരം പോസ്റ്റ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്.“ഞാൻ വ്യത്യസ്ത ആവാൻ ആഗ്രഹിക്കുന്നു” എന്നും താരം മറ്റൊരു ഫോട്ടോയ്ക്ക് ക്യാപ്ഷൻ നൽകിയിട്ടുണ്ട്.വിഷ്ണു കെ നാരായണൻ ആണ് ഫോട്ടോ പകർത്തിയിരിക്കുന്നത്. ശരണ്യ ജനീഷ് ആണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. അർച്ചനയുടെ പുതിയ ഫോട്ടോയ്ക്ക് നല്ല രീതിയിലുള്ള പ്രതികരണമാണ് കാണാൻ സാധിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post താടി വളര്‍ത്തി, മീശ പിരിച്ച്‌ മമ്മൂട്ടി; ആന്റണി പെരുമ്ബാവൂരിന്റെ മകളുടെ വിവാഹ വിരുന്നില്‍ പങ്കെടുത്ത താരത്തിന്റെ ചിത്രം വൈറല്‍
Next post അതിനുശേഷം പല സംവിധായകരും അതുപോലെയുള്ള റൊമാന്റിക് ബെഡ്റൂം സീനുകളിലേക്ക് ക്ഷണിക്കുന്നു